മലപ്പുറം: പാര്‍ട്ടി ഓഫീസുകള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കാന്‍ ആഹ്വാനം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മലപ്പുറത്തെ സിപിഎം പ്രതിരോധ സംഗമത്തിലാണ് അണികളോട് കോടിയേരി അക്രമത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്,[www.malabarflash.com]
'കണക്ക് തീര്‍ത്ത് കൊടുത്തു വിട്ടേക്ക്, അപ്പോള്‍ മറ്റൊന്നും ആലോചിക്കേണ്ട. സിപിഎം ഓഫീസ് ആക്രമിച്ചാല്‍ വേറൊന്നും ആലോചിക്കേണ്ട'- കോടിയേരി പറഞ്ഞു.
കണ്ണില്‍ കുത്താന്‍ വരുന്ന ഈച്ചയെ ആട്ടിയോടിക്കുന്നത് പോലെ പ്രതികരിക്കണം. എതിരാളികളുടെ ഓഫീസ് അങ്ങോട്ട് ചെന്ന് അക്രമിക്കരുതെന്നും കോടിയേരി പ്രസംഗത്തില്‍ പറഞ്ഞു. മലപ്പുറത്തെ സിപിഎം ഓഫീസ് അക്രമവുമായി ബന്ധപ്പെട്ടാണ് കോടിയേരിയുടെ പ്രസംഗം.
ശബരിമല യുവതീപ്രവേശനത്തിന് എതിരെ ശബരിമല കര്‍മസമിതിയുടെയും ബിജെപിയുടെയും നേതൃത്വത്തില്‍ നടന്ന ഹര്‍ത്താലില്‍ സംസ്ഥാനത്ത് ഒട്ടാകെ സിപിഎം ഓഫീസുകള്‍ക്ക് നേരെയും തിരിച്ചും ആക്രമണം നടന്നിരുന്നു. ഇതേത്തുടര്‍ന്നാണ് മലപ്പുറത്ത് സിപിഎം പ്രതിരോധ സംഗമം വിളിച്ചു ചേര്‍ത്തത്.
No comments:
Post a Comment