കാഞ്ഞങ്ങാട്: കാസറകോട് ജില്ലയുടെ അഭിമാന താരങ്ങളും വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത ഒന്‍പത് പ്രമുഖ വ്യക്തിത്വങ്ങള്‍ക്കുള്ള ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന്റെ രണ്ടാമത് 'നവരത്‌ന' പുരസ്‌കാര സമര്‍പ്പണവും 'ഷഹബാസ് പാടുന്നു' ഗസല്‍ സന്ധ്യയും ഫെബ്രുവരി 4 ന് തിങ്കളാഴ്ച്ച വൈകീട്ട് 6 മണിക്ക് നടക്കും.[www.malabarflash.com]
കാഞ്ഞങ്ങാട് ആകാശ കണ്‍വെന്‍ഷന്‍ സെന്റിലാണ് പരിപാടി. പ്രവേശനപാസിന്റെ വിതരണോദ്ഘാടനം സാമൂഹ്യ പ്രവര്‍ത്തകന്‍ തൊട്ടി സാലിഹ് ഹാജി അജാനൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഹമീദ് ചേരക്കാടത്തിന് നല്‍കി നിര്‍വഹിച്ചു.
ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് സുകുമാരന്‍ പൂച്ചക്കാട് അധ്യക്ഷത വഹിച്ചു. എം.ബി. ഹനീഫ്, പി.കെ പ്രകാശന്‍, അഷ്റഫ് കൊളവയല്‍, അന്‍വര്‍ ഹസ്സന്‍, പി.എം. അബ്ദുല്‍ നാസര്‍, ഹാറൂണ്‍ ചിത്താരി, കെ.എസ്. മുഹാജിര്‍, നാരായണന്‍ മുത്തല്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment