Latest News

മനോരമ ലേഖകന്‍ ശ്യാംബാബുവിന്റെ വീടിന് നേരെ കല്ലേറ്

വെള്ളിക്കോത്ത്: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട അക്രമം തുടരുന്നു. വ്യാഴാഴ്ച രാത്രി പലയിടങ്ങളിലായി അക്രമ സംഭവങ്ങള്‍ അരങ്ങേറി.[www.malabarflash.com]

മലയാള മനോരമ ലേഖകനും നീലേശ്വരം പ്രസ്‌ഫോറം സെക്രട്ടറിയുമായ ശ്യാംബാബു വെള്ളിക്കോത്തിന്റെ അജാനൂര്‍ വെള്ളിക്കോത്ത് വീണച്ചേരിയിലെ വീടിന് നേരെ ഇന്ന് പുലര്‍ച്ചെ കല്ലേറ് നടന്നു. പുലര്‍ച്ചെ 1.40ഓടെയാണ് കല്ലേറ് ഉണ്ടായത്.

വീടിന്റെ ജനല്‍ ക്ലാസ് തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. ശ്യാംബാബുവിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.