കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെയും മടിക്കൈ ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും മടിക്കൈ ഐ.എച്ച്.ആർ.ഡി. മോഡൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ സെക്കന്ററി പാലിയേറ്റീവ് കുടുംബ സംഗമവും സാന്ത്വന കൂട്ടായ്മയും സംഘടിപ്പിച്ചു.[www.malabarflash.com]
മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ എം.കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു.
മടിക്കൈ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.അബ്ദുൾ റഹിമാൻ ഉപഹാര സമർപ്പണം നടത്തി. ജനപ്രതിനിധികളായ കെ.പ്രമീള, കെ.ഓമന, ശശീന്ദ്രൻ മടിക്കൈ, സി.ഇന്ദിര, പി.സുശീല, പി.കെ.കുഞ്ഞികൃഷ്ണൻ, ടി.സരിത, എം.വൽസല, വി.ശശി, പി.ഗീത, പി.പി.രുഗ്മിണി, എ.ദാമോദരൻ, വി.ജഗദീശൻ, മെഡിക്കൽ ഓഫീസർ ഡോ.സെൽമ ജോസി, ആരോഗ്യ പ്രവർത്തകരായ കെ.വി.ഗംഗാധരൻ, എൻ.ജി.തങ്കമണി, ടി.വി.രേഷ്മ, ബോബി സെബാസ്റ്റ്യൻ, കെ.ഗോപി, വി.കരുണാകരൻ എന്നിവർ സംസാരിച്ചു.
സംഗമത്തോടനുബന്ധിച്ച് വിവിധ കലാ പരിപാടികളും മൽസര പരിപാടികളും അരങ്ങേറി. പരിപാടിയുടെ ഭാഗമായി മടിക്കൈ ഐ.എച്ച്.ആർ.ഡി മോഡൽ കോളേജ് വിദ്യാർത്ഥികൾ മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സംഭാവന നൽകിയ മാലിന്യ ശേഖരണ ഉപകരണങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പ്രഭാകരൻ ഏറ്റുവാങ്ങി.
No comments:
Post a Comment