Latest News

ലൈംഗികപീഡനം എതിര്‍ത്ത പെൺകുട്ടിയെ കൊന്നു കുഴിച്ചിട്ടു; കാമുകൻ അറസ്റ്റിൽ

കോട്ടയം: അയർകുന്നത്ത് മൂന്നു ദിവസം മുൻപു കാണാതായ പെൺകുട്ടിയെ കൊന്നു കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. 15കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അയർകുന്നം മാലം സ്വദേശിയായ ടിപ്പർ ഡ്രൈവർ അജേഷിനെ അറസ്റ്റു ചെയ്തു. മൊബൈൽ പ്രണയത്തിനൊടുവിലാണു കൊലപാതകമെന്നാണു പോലീസ് പറഞ്ഞു.[www.malabarflash.com]

പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പോലീസ് അന്വേഷണം നടക്കുകയായിരുന്നു. സംശയം തോന്നിയാണു യുവാവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തത്. പെൺകുട്ടിയെ കൊന്നതായി ഇയാൾ പോലീസിനോടു വെളിപ്പെടുത്തുകയായിരുന്നു. 

ഡ്രൈവറായി ജോലി ചെയ്യുന്ന ഹോളോബ്രിക്സ് കമ്പനിയിലാണു പെൺകുട്ടിയുടെ മൃതദേഹം ഇയാൾ കുഴിച്ചിട്ടത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെടുത്തു. 

പീഡിപ്പിക്കാനുള്ള ശ്രമം എതിർത്തതിനെ തുടർന്നാണു പെൺകുട്ടിയെ കൊന്നതെന്നു പ്രതി മൊഴി നൽകി. മൊബൈൽ വഴിയാണു പെൺകുട്ടിയെ പരിചയപ്പെട്ടതും പ്രണയത്തിലായതും. വ്യാഴാഴ്ച പെൺകുട്ടിയെ അനുനയിപ്പിച്ചു ലോറിയിൽ കയറ്റി കൊണ്ടു പോയി. ഹോളോബ്രിക്സ് കമ്പനിയിൽ എത്തിച്ചശേഷം പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി എതിർത്തു. ഇതിന്റെ ദേഷ്യത്തിൽ കുട്ടിയെ കൊന്നു. കമ്പനിക്കു പിന്നിലെ വാഴത്തോപ്പിലാണു മൃതദേഹം കുഴിച്ചു മൂടിയത്. 

വെള്ളിയാഴ്ച പതിവു പോലെ അജേഷ് ലോറി ഓടിക്കാനും പോയി. വെള്ളിയാഴ്ചയാണു പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയത്. ഫോൺ വിളിപ്പട്ടികയിൽനിന്നു അജേഷുമായുള്ള ബന്ധം പിടികിട്ടി. രാവിലെ മുതൽ ചോദ്യം ചെയ്തെങ്കിലും സമ്മതിച്ചിച്ചില്ല. ഉച്ചയോടെ കുറ്റം സമ്മതിക്കുകയും കുഴിച്ചിട്ട സ്ഥലം കാണിച്ചു കൊടുക്കുകയും ചെയ്തു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.