കാസർകോട‌്: സിപിഐ എം ചെമ്മനാട‌് ലോക്കൽ കമ്മിറ്റി വള്ളിയോട്ടെ നാരായയണിയമ്മയ‌്ക്ക‌് നിർമിച്ച സ‌്നേഹവീട‌് തിങ്കളാഴ‌്ച കൈമാറുമെന്ന‌് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.[www.malabarflash.com]
രാവിലെ 10ന‌് മേൽപറമ്പ‌് ടൗണിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എം എം മണി വീടിന്റെ താക്കോൽ നൽകും.
22ാം പാർടി കോൺഗ്രസിന്റെ ഭാഗമായി നടന്ന സംസ്ഥാന സമ്മേളനം സംസ്ഥാനത്ത‌് രണ്ടായിരം നിർധന കുടുംബങ്ങൾക്ക‌് വീട‌് നിർമിച്ചുനൽകാൻ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായാണ‌് ചെമ്മനാട‌് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നാരായണിയമ്മയ‌്ക്ക‌് വീട‌് നിർമിച്ചത‌്.
കാലവർഷത്തിൽ പൂർണമായും തകർന്ന വീട‌് പുനർ നിർമികനോൻ പ്രയാസപ്പെടുകയായിരുന്നു കുടുംബം. വിധവയായ മകളും രണ്ടു കുട്ടികളും അടങ്ങുന്നതാണ‌് ഇവരുടെ കുടുംബം.
ബഹുജനങ്ങളുടെ സഹായത്തോടെ 5,36,000 രൂപ ചെലവിട്ടാണ‌് വീട‌് നിർമിച്ചത‌്. ഏരിയാ കമ്മിറ്റിയംഗം ചന്ദ്രൻ കൊക്കാൽ ചെയർമാനും ലോക്കൽ കമ്മിറ്റിയംഗം വി സംഗീത‌് കൺവീനറുമായുള്ള കമ്മിറ്റിയാണ‌് വീട‌് നിർമാണത്തിന‌് നേതൃത്വം നൽകിയത‌്. സാമുഹ്യ പ്രതിബദ്ധതയോടെയുള്ള ഈ പ്രവർത്തനത്തിൽ ബഹുജനങ്ങളുടെ നല്ല സഹായം ഉണ്ടായി.
സിപിഐ എം ഏരിയാ കമ്മിറ്റിയംഗങ്ങളായ ടി നാരായണൻ, ചന്ദ്രൻ കൊക്കാൽ, ലോക്കൽ സെക്രട്ടറി ആർ പ്രദീപ‌്, വി സംഗീത‌്, ഹനീഫ പെരുമ്പള എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
No comments:
Post a Comment