ഉദുമ: കെ എസ് ടി പി റോഡില്‍ വീണ്ടും അപകടം. സ്‌കൂട്ടറില്‍ മഹീന്ദ്ര കമ്പനിയുടെ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു . ഉദുമ വെടിക്കുന്ന് അമ്പിലാടിയിലെ വിജയകുമാര്‍ (55) ആണ് മരിച്ചത്.[www.malabarflash.com]
ആറാട്ട്കടവ് കണിയമ്പാടി സ്വദേശിയായ വിജയകുമാര്‍ അടുത്തിടെയാണ് അമ്പിലിടിയില്‍ താമസം ആരംഭിച്ചത്. ചെമ്മനാട് പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ വാഹന ഷോറൂം സെക്യൂരിറ്റി ജീവനക്കാരനാണ്.
ഷോറൂമിലേക്ക് പോകാനായി ശനിയാഴ്ച രാവിലെ 7.30 മണിയോടെ മാങ്ങാട് റോഡിലൂടെ കളനാട് കെ എസ് ടി പി റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ കാസര്‍കോട് ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന മിനി വാന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

റോഡിലേക്ക് തലയിടിച്ച് വീണ വിജയകുമാര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. നിലവാരമില്ലാത്തതും ഐ.എസ്.ഐ മുദ്ര ഇല്ലാത്തതുമായ ഹെല്‍മറ്റ് തകര്‍ന്നു പോയി. തലയ്ക്ക് ഗുരുതരമായി പരിക്കു സംഭവിച്ചു. ഒരു കാല്‍ അറ്റുപോയ അവസ്ഥയിലായിരുന്നു.
അപകട വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് എത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പാലക്കുന്ന് ഗ്രീന്‍വുഡ് സ്‌കൂളിലെ അധ്യാപിക ദീപയാണ് ഭാര്യ. ഏക മകന്‍ അഭിജിത്ത് (പി ജി വിദ്യാര്‍ത്ഥി).
No comments:
Post a Comment