കണ്ണൂർ: ഭാര്യാസഹോദരനെ വെട്ടിക്കൊലപ്പെടുത്തി ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ ഒൻപത് വർഷത്തിനു ശേഷം വളപട്ടണം പോലീസ് പിടികൂടി.[www.malabarflash.com]
2010ൽ പാപ്പിനിശേരി മാങ്കടവിൽ വച്ച് ഭാര്യാസഹോദരനായ ജലാലിനെ കൊലപ്പെടുത്തിയ കേസിൽ താഴെചൊവ്വ ആറ്റടപ്പ സ്വദേശി വി.കെ. മുഹമ്മദലി (49) യാണ് വെളളിയാഴ്ച കാസര്‍കോട് മാർക്കറ്റിൽ വച്ച് അറസ്റ്റിലായത്.
ജാമ്യത്തിലിറങ്ങിയ പ്രതി പോലീസിനെ കബളിപ്പിച്ച് ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിൽ താമസിച്ചശേഷം കാസര്‍കോട്ടെത്തി വിവാഹം കഴിച്ച് ഓട്ടോ ഓടിച്ചു കഴിയുകയായിരുന്നു.
പ്രതിയുടെ ആധാർ കാർഡ് വച്ച് നടത്തിയ പരിശോധനയിൽ പ്രതിയുടെ ഫോൺ നമ്പറും മറ്റും ലഭിച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇപ്പോഴത്തെ താമസസ്ഥലത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. കാസര്‍കോട് മാർക്കറ്റിൽ വച്ച് വളപട്ടണം പോലീസ് ഓട്ടോ വളഞ്ഞാണ് ഇയാളെ പിടികൂടിയത്.

No comments:
Post a Comment