Latest News

തൊഴിലുറുപ്പ് ജോലിക്കിടയിൽ തീ പൊള്ളലേറ്റ് മരിച്ചു

ഉദുമ: തൊഴിലുറുപ്പ് ജോലിക്കിടയിൽ തീ പൊള്ളലേറ്റ സ്ത്രീ മരിച്ചു. അംബാപുരത്തെ കെ കൃഷ്ണന്റെ ഭാര്യ കെ ലക്ഷ്മിയാ (60) മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മൂന്നിന് അംബാപുരത്താണ് സംഭവം.[www.malabarflash.com]

തൊഴിലുറപ്പ് ജോലിക്കിടയിൽ പുല്ല് തീയിട്ട് കത്തിക്കുന്നതിനിടയിൽ ലക്ഷ്മയുടെ സാരിക്ക് തീപിടിച്ചത്. അരയ്ക്ക് താഴെ പൊള്ളലേറ്റ ലക്ഷ്മിയെ മംഗലാപുരം ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചുവെങ്കിലും ചൊവാഴ്ച രാവിലെ മരിച്ചു. 

മക്കൾ: മനോജ്, മിനി. മരുമകൻ: ദാമോദരൻ. സഹോദരൻ: ബാലൻ, കുഞ്ഞിരാമൻ, അശോകൻ, നാരായണൻ, മാധവി, കുഞ്ഞിക്കണ്ണൻ, ലത, പരേതനായ ലത.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.