Latest News

യാത്രയപ്പുകള്‍ ആഭാസമാകരുത്: ദുബൈ കെ എം സി സി

ദുബൈ: നല്ലൊരു യുവ തലമുറയെ വളര്‍ത്തി എടുക്കാന്‍ അധ്യാപകരും രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും ഒന്നിച്ചു നീങ്ങിയാലേ സാധിക്കുകയുള്ളുവെന്ന് ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിററി വിലയിരുത്തി.[www.malabarflash.com]

സ്‌കൂള്‍- കോളേജ് പഠനം കഴിഞ്ഞു സാന്‍ന്റോഫ് എന്ന പേരില്‍ ചില കുട്ടികള്‍ നടത്തുന്ന പേക്കൂത്തുകള്‍ സംസ്‌കാരത്തിന് യോജിക്കാത്തതാണ്. നമ്മളുടെ കുട്ടികളുടെ മേല്‍ എന്നും ഒരു നിയത്രണം ഏര്‍പ്പെടുത്തേണ്ടത്ത് ഓരോ രക്ഷിതാവിന്റെയും കടമയാണ്. അതിനു രക്ഷിതാക്കളെയും മാതാപിതാക്കളെയും സ്‌കൂള്‍ അധികൃതരുടെയും ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മാത്രമേ സാധിക്കുകയുള്ളു.

മെമ്പര്‍ഷിപ് അടിസ്ഥാനത്തില്‍ പുതുതായി നിലവില്‍ വന്ന ദുബൈ കെ എം സി സി കാസറകോട് മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തക സമയത്തി യോഗം ദുബൈ കെ എം സി സി സംസ്ഥാന ഉപാധ്യക്ഷന്‍ ഹനീഫ് ചെര്‍ക്കള ഉദ്ഘടനം ചെയ്തു. ദുബൈ കെ എം സി സി കാസറകോട് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു.

സലാം കന്യപ്പാടി, ഇ ബി അഹമ്മദ്, ഫൈസല്‍ മുഹ്സിന്‍, ഹസൈനാര്‍ ബീജന്തടുക്ക തുടങ്ങിയവര്‍ സംസാരിച്ചു.
നൂറുദീന്‍ പി ഡി സ്വാഗതവും, സിദ്ദിഖ് ചൗക്കി നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.