ഉദുമ: ബേക്കൽ പോലീസ് സ്റ്റേഷൻ വളപ്പിൽ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത 11 ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു. 9 ബൈക്ക് 2 സ്കൂട്ടർ എന്നിവയാണ് കത്തിയത്.[www.malabarflash.com]
ബുധനാഴ്ച പകൽ 11 മണിയോടെയാന്ന് തീ പടർന്നത് ശ്രദ്ധയിൽ പെട്ടത്. തുടർന് അഗ്നിശമന സേനയേ വിവരമറിയിച്ചു. അവർ എത്തുമ്പോഴേക്കും പോലീസ് പൈപ്പുവെള്ളമുപയോഗിച്ച് തീയണച്ചത് കൊണ്ട് സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റ് വാഹനങ്ങൾക്ക് തീ പടരുന്നതിന് നിയന്ത്രിക്കാനായി. ബൈക്കുകൾ പൂർണ്ണമായും കത്തിനശിച്ചു.
തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സമീപത്തെ പറമ്പിൽ നിന്നാകാം തീ പടർന്നതാകാരന് പോലീസ് സംശയിക്കുന്നു.
No comments:
Post a Comment