ഉദുമ: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയോടുള്ള സംസ്ഥാന സർക്കാറിന്റെ സമീപനം ലോകത്തിൽ തന്നെ മാതൃകയാണെന്ന് നിയമസഭ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ പറഞ്ഞു. തച്ചങ്ങാട് ഗവ. ഹൈസ്‌കൂളിൽ വിവിധ കെട്ടിടങ്ങളുടെയും പുതിയ പദ്ധതികളുടെയും ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്ന് അദ്ദേഹം.[www.malabarflash.com]
സർക്കാർ സ്കൂളുകളിലെ ഭൗതിക സൗകര്യങ്ങൾ ആധുനികവൽക്കരിച്ച് അക്കാദമിക് നിലവാരം മെച്ചപെടുത്താനുള്ള വിവിധ പദ്ധതികൾ നടപ്പാക്കി. സ്കൂളുകളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിന് എല്ലാ ജില്ലകളിലും വിവിധ പദ്ധതികള്‍ നടപ്പാക്കിവരികയാണ്.
കെ കുഞ്ഞിരാമൻ എംഎൽഎ അധ്യക്ഷനായി. സ്‌കൂൾ ഓഡിറ്റോറിയം പി കരുണാകരൻ എംപിയും ഗാന്ധിപ്രതിമ അനാച്ഛാദനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരിയും ഉദ്‌ഘാടനം ചെയ്‌തു. സ‌്കൂളിലെ റീഡിങ‌്അംബാസിഡർമാർക്ക‌് യൂണിഫോം വിതരണം പഞ്ചായത്ത് പ്രസിഡന്റ് പി ഇന്ദിര നിർവഹിച്ചു.
ജില്ലാപഞ്ചായത്ത‌് സഹകരണത്തോടെ നിർമിച്ച കെട്ടിടം, ബാർകോഡ‌് ഡിജിറ്റൽ ലൈബ്രറി, പൂർവ വിദ്യാർഥികൾ നിർമിച്ച സ‌്കൂൾ പ്രവേശന കവാടം, , ജീവനം ഒൗഷധോദ്യാനം, ജൈവ വൈവിധ്യ പാർക്ക‌്, എന്നിവയുടെ ഉദ‌്ഘാടനവുമുണ്ടായി.
പഞ്ചായത്ത് സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സ്‌ൺ പി ലക്ഷ്‌മി, പഞ്ചായത്തംഗം എ വിനോദ്‌കുമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ വി പുഷ്‌പ, ഡിപിഒ പി പി വേണുഗോപാലൻ, എഇഒ കെ ശ്രീധരൻ, പി ദിലീപ്‌കുമാർ, മൗവ്വൽ കുഞ്ഞബ്ദുള്ള, വി വി സുകുമാരൻ, ടി വി നാരായണൻ, സുജാത, കെ ബാബു, വിജയകുമാർ, വി വി മുരളി എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡന്റ് ഉണ്ണികൃഷ് പെടിപ്പളം സ്വാഗതവും പ്രധാനാധ്യാപിക എം ഭാരതി ഷേണായി നന്ദിയും പറഞ്ഞു.
No comments:
Post a Comment