മുംബൈ: രണ്ടാം ഭാര്യയുമൊത്ത് ജന്മദിനം ആഘോഷിക്കുന്നതിനിടെ മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എൽ.എയെ അമ്മയും ആദ്യ ഭാര്യയും ചേർന്ന് മർദിച്ചു. വിദർഭയിലെ യവത്മാലിൽ ശനിയാഴ്ച രാത്രിയിലാണ് സംഭവം.[www.malabarflash.com]
യവത്മാലിലെ അർണിയിൽ നിന്നുള്ള എം.എൽ.എ രാജു നാരായൺ തോഡ്സം രണ്ടാം ഭാര്യ പ്രിയ ഷിണ്ഡെ എന്നിവരെ രാജുവിന്റെ അമ്മയും ആദ്യ ഭാര്യ അർച്ചനയും ചേർന്ന് ആക്രമിക്കുകയായിരുന്നു.
ഇവർക്കൊപ്പം എത്തിയവരും ഇരുവരെയും കൈകാര്യം ചെയ്തു. സംഭവത്തിന്റെ വിഡിയോ വൈറലായതോടെ ജനങ്ങൾ ആദ്യ ഭാര്യക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നു. അതോടെ ബി.ജെ.പി നേതാക്കളും എം.എൽ.എക്ക് എതിരായി.
ഇവർക്കൊപ്പം എത്തിയവരും ഇരുവരെയും കൈകാര്യം ചെയ്തു. സംഭവത്തിന്റെ വിഡിയോ വൈറലായതോടെ ജനങ്ങൾ ആദ്യ ഭാര്യക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നു. അതോടെ ബി.ജെ.പി നേതാക്കളും എം.എൽ.എക്ക് എതിരായി.
പട്ടിക വർഗക്കാർക്ക് സംവരണം ചെയ്ത മണ്ഡലമാണ് അർണി. പ്രദേശത്തെ സ്ത്രീകളും രാജുവിനെതിരെ രംത്തിറങ്ങി. ഇതോടെ ശനിയാഴ്ച യവത്മാലിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടിയിൽനിന്ന് എം.എൽ.എയെ ഒഴിവാക്കാൻ നേതാക്കൾ ആവശ്യപ്പെട്ടു.
No comments:
Post a Comment