കാസര്‍കോട്: ഹജ്ജ് പാക്കേജില്‍ സീറ്റുകള്‍ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് ട്രാവല്‍സ് ഉടമയില്‍ നിന്ന് 18.65 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ കോടതി നിര്‍ദ്ദേശ പ്രകാരം കാസര്‍കോട് പോലീസ് കേസെടുത്തു.[www.malabarflash.com]
കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഹാദി ട്രാവല്‍സ് നടത്തിയിരുന്ന ചൗക്കിയിലെ കെ.സി. അബ്ദുല്‍ റഹ്മാന്റെ പരാതിയില്‍ മഹാരാഷ്ട്ര മല്‍ഗാവ് കസബ ബദന്‍ മസ്ജിദിന് സമീപം ട്രാവല്‍സ് നടത്തുന്ന അല്‍ഹാദി യൂസഫ് അബ്ദുല്‍ റഷീദിനെതിരെയാണ് കേസ്.
നേരത്തെ മുംബൈയില്‍ ട്രാവല്‍സ് നടത്തുന്നതിനിടെയാണ് അബ്ദുല്‍ റഹ്മാന്‍ റഷീദിനെ പരിചയപ്പെടുന്നത്. നാട്ടില്‍ ട്രാവല്‍സ് തുടങ്ങിയാല്‍ ഹജ്ജ് പാക്കേജില്‍ സീറ്റുകള്‍ നല്‍കാമെന്ന് അബ്ദുല്‍ റഷീദ് അറിയിച്ചുവത്രെ. ഇതേ തുടര്‍ന്നാണ് റെയില്‍വെസ്റ്റേഷന്‍ റോഡില്‍ ട്രാവല്‍സ് തുടങ്ങിയത്.
2016ല്‍ 25 പേരില്‍ നിന്നായി ഹജ്ജിന് പോവുന്നതിന് 18.65 ലക്ഷം രൂപ വാങ്ങി നല്‍കുകയായിരുന്നു. ആ വര്‍ഷം വിസ ശരിയായില്ലെന്നും അടുത്ത വര്‍ഷം ഹജ്ജിന് പോകാമെന്നും അറിയിച്ചുവത്രെ. 2017ലും ഇതേ അവസ്ഥ ഉണ്ടായി. എന്നാല്‍ പണം നല്‍കിയവര്‍ ബഹളം വെച്ചതോടെ അബ്ദുല്‍ റഹ്മാന്റെ ട്രാവല്‍സ് പൂട്ടുകയായിരുന്നു.
പിന്നീട് സ്വത്തുക്കള്‍ വിറ്റ് ഇവരുടെ പണം നല്‍കുകയായിരുന്നുവത്രെ. എന്നാല്‍ അബ്ദുല്‍ റഷീദിന്റെ ഫോണ്‍ പിന്നീട് സ്വിച്ച് ഓഫ് ആവുകയും താന്‍ വഞ്ചിക്കപ്പെട്ടതായും തിരിച്ചറിഞ്ഞതോടെ അബ്ദുല്‍ റഹ്മാന്‍ സി.ജെ.എം. കോടതിയില്‍ പരാതി നല്‍കുകയായിരുന്നു.
No comments:
Post a Comment