അൽ അമീന്റെ തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിൽ ഷെഫീഖ് ഖാസിമി ഒളിവിൽ കഴിഞ്ഞതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫ്ളാറ്റ് കേന്ദ്രീകരിച്ച് പോലീസ് നിരീക്ഷണം നടത്തിയിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഫ്ളാറ്റിൽനിന്ന് അൽ അമീനെ പിടികൂടിയത്. ഇമാം ബംഗളൂരിലേക്ക് പോയതായി ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
ഷെഫീഖ് ഖാസിമി ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ഇയാൾ കൊച്ചിയിൽ ഉണ്ടായിരുന്നതായാണ് സൂചന. മുൻകൂർ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചെയ്തത് അൽ അമീനായിരുന്നു.
No comments:
Post a Comment