ചിറ്റാരിക്കാല്‍: മലയോര ജനതയുടെ ഹൃദയം കീഴടക്കി എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. ഈസ്റ്റ് എളേരി, ചിറ്റാരിക്കാല്‍ തുടങ്ങിയ മലയോര മേഖലകളില്‍ രാഷ്ട്രീയ ഭേദമന്യേ ജന ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുമ്പോള്‍ വലതുമുന്നണി നേതാക്കളുടെ ചങ്കിടിപ്പ് ഉയരുന്നു.[www.malabarflash.com]
തിങ്കളാഴ്ച രാവിലെ നീലേശ്വരം മാര്‍ക്കറ്റ് പരിസരത്ത് നിന്നുമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. ഉച്ചയോടു കൂടി സ്ഥാനാര്‍ത്ഥിയെയും വഹിച്ചുകൊണ്ടുള്ള പ്രചരണ വാഹനം മലയോര മേഖലയിലെത്തി. ഭീമനടി ബേബിജോണ്‍ മെമ്മോറിയല്‍ ഗവ.വനിതാ ഐടിഐ, ഖാദി ഉല്‍പ്പാദക കേന്ദ്രം, തൃക്കരിപ്പൂര്‍ ഗവ.എഞ്ചിനീയറിങ്ങ് കോളേജ്, ചീമേനി നഗരം, ചീമേനി ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രം, പടന്നക്കാട്, പിലിക്കോട്, മടക്കര തുടങ്ങിയ പ്രദേശങ്ങളില്‍ പര്യടനം നടത്തി.
നീലേശ്വരം മാര്‍ക്കറ്റ് പരിസരത്ത് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, സെക്രട്ടറി എം.ബല്‍രാജ്, മണ്ഡലം പ്രസിഡന്റ് എം.ഭാസ്‌കരന്‍, വൈസ് പ്രസിഡന്റ് എ.കെ.ചന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ വെങ്ങാട്ട് കുഞ്ഞിരാമന്‍, പി.യു.വിജയകുമാര്‍, സെക്രട്ടറി പി.വി.സുകുമാരന്‍, മുനിസിപ്പല്‍ പ്രസിഡന്റ് എ.രാജീവന്‍, ജനറല്‍ സെക്രട്ടറി കെ.ആര്‍.സുനില്‍, സെക്രട്ടറി വി.കൃഷ്ണകുമാര്‍, ബിഎംഎസ് മേഖലാ സെക്രട്ടറി പി.കൃഷ്ണകുമാര്‍, യൂണിറ്റ് പ്രസിഡന്റ് പി.സുകുമാരന്‍, സെക്രട്ടറി രാജേഷ് തെരുവ്, ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.നാരായണന്‍ കരിന്തളം തുടങ്ങിയവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
പൗരപ്രമുഖന്‍ എം.വെങ്കടേഷ് പ്രഭുവിന്റെ ഭവനം, എന്‍എസ്എസ് നീലേശ്വരം താലൂക്ക് യൂണിയന്‍ അംഗം എം.കുഞ്ഞമ്പു നായര്‍, ജനറല്‍ സെക്രട്ടറി പി.കുഞ്ഞിരാമന്‍, സെക്രട്ടറി കെ.എം.ഗോപാലകൃഷ്ണന്‍, ശാസ്താനഗറിലെ സൂര്യനാരായണന്‍ നമ്പൂതിരി, ചിറ്റാരിക്കാല്‍ എന്‍എസ്എസ് കരയോഗം സെക്രട്ടറി സന്തോഷ് തുടങ്ങിയവരെ സന്ദര്‍ശിച്ചു.
നീലേശ്വരം ശ്രീ മന്ദംപുറത്ത് കാവില്‍ അനുഗ്രഹം തേടി എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശതന്ത്രി കുണ്ടാര്‍ ദേവീ സന്നിധിയിലെത്തി. തുടര്‍ന്ന് നീലേശ്വരം കോവിലകത്തെത്തി രവീശതന്ത്രി കുണ്ടാര്‍ അനുഗ്രഹം തേടി.
കോവിലകം വലിയരാജാവ് കെ.സി.രവിവര്‍മ്മ രാജ, കെ.സി.മാനവര്‍മ്മ രാജ തുടങ്ങിയവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ നീലേശ്വരം, ചിറ്റാരിക്കാല്‍, ചീമേനി തുടങ്ങിയ മേഖലകളില്‍ വന്‍ ജന സ്വീകാര്യതയാണ് രവീശതന്ത്രി കുണ്ടാറിന് ലഭിച്ചത്.
No comments:
Post a Comment