Latest News

ബിരിക്കുളം പോടോടുക്കത്ത് ചാമുണ്ഡേശ്വരി ക്ഷേത്രം: ആഘോഷപൂർവ്വം ആചാര്യ വരവേൽപ്പ്

നീലേശ്വരം: ബിരിക്കുളം പൊടോടുക്കത്ത് ചാമുണ്ഡേശ്വരി ക്ഷേത്ര പുന:പ്രതിഷ്ഠാ ബ്രഹ്മകലശ കളിയാട്ടത്തിന്റെ മുഖ്യകാർമികത്വം വഹിക്കുന്ന ആലമ്പാടി പത്മനാഭ തന്ത്രിയെ ആഘോഷപൂർവം നാട് വരവേറ്റു.[www.malabarflash.com]

ശനിയാഴ്ച രാവിലെ ആറുമുതൽ വിവിധ പൂജകൾ, 11.30ന് സഹസ്രനാമാർച്ചന, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, വൈകീട്ട് നാലിന് മത സൗഹാർദ്ദ സദസ്, രാത്രി ഒമ്പതിന് മംഗലം കളി, 9.30ന് ഗാനമേള. ഞായറാഴ്ച പുലർച്ചെ നാലിന് മഹാഗണപതി ഹോമം, രാവിലെ 6.29 മുതൽ 7.16 വരെ പ്രതിഷ്ഠാകർമ്മം, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, വൈകീട്ട് 6.30ന് കളിയാട്ട ആരംഭം, രാത്രി ഏഴിന് ലക്ഷംദീപം സമർപ്പണം, എട്ടിന് അന്നദാനം, ഒമ്പതിന് തോറ്റം പുറപ്പാട്, 9.30ന് മെഗാഷോ എന്നിവ നടക്കും.

തിങ്കളാഴ്ച രാവിലെ 11ന് വിഷ്ണുമൂർത്തിയുടെ പുറപ്പാട്, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, രണ്ടിന് ചാമുണ്ഡേശ്വരിയുടെ പുറപ്പാട്, വൈകീട്ട് 6.30ന് ദീപാരാധന, രാത്രി ഏഴിന് വട്ടക്കയംകാവ് കളിയാട്ട ആരംഭം, 8.30ന് പൊടോടുക്കത്തമ്മയുടെ തോറ്റം പുറപ്പാട്, 9.30ന് വനിതാ പൂരക്കളി, 10 ന് വട്ടക്കയം കാവിൽ നിന്ന് വീരൻ തെയ്യത്തിന്റെ വരവ്, 10.30 ന് മെഗാ തിരുവാതിര, 

11 ന് വിഷ്ണുമൂർത്തിയുടെ തോറ്റം പുറപ്പാട്, 11.30 ന് ഭൈരവൻ, തുളുക്കോലം, കുട്ടിച്ചാത്തൻ തെയ്യങ്ങളുടെ പുറപ്പാട്. ചൊവ്വാഴ്ച രാവിലെ 11ന് വിഷ്ണുമൂർത്തിയുടെ പുറപ്പാട്, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, 2.30ന് പൊടോടുക്കത്തമ്മയുടേയും ഗുളികൻ തെയ്യത്തിന്റേയും പുറപ്പാട്, മൂന്നിന് വട്ടക്കയത്ത് ചാമുണ്ഡിയുടെ പുറപ്പാട്, വൈകീട്ട് അഞ്ചിന് പൊടോടുക്കത്തമ്മയുടേയും വട്ടക്കയത്ത് ചാമുണ്ഡിയുടേയും കൂടിക്കാഴ്ച, രാത്രി ഒമ്പതിന് ക്ഷേത്ര പ്രദക്ഷിണം, തുടർന്ന് വിളക്കിലരിയോടെ സമാപനം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.