കാഞ്ഞങ്ങാട്: കാവല്‍ക്കാരും കള്ളന്‍മാരും തമ്മിലുള്ള പോരാട്ടമാണ് ഈ ലോക സഭ തെരെഞ്ഞെടുപ്പില്‍ കാണാന്‍ കഴിയുന്നതെന്ന് ബിജെപി സംസ്ഥാ ജന.സെക്രട്ടറി എം.ടി.രമേഷ് പറഞ്ഞു. എന്‍ഡിഎ കാസര്‍കോട് ലോകസഭാ മണ്ഡലം തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.[www.malabarflash.com]
വര്‍ണ്ണ ഭാഷ വ്യത്യാസമില്ലാതെ ഭാരതത്തിന്റെ വികസനം ആഗ്രഹിക്കുന്ന ദേശസ്‌നേഹികള്‍ കാവല്‍ക്കാരുടെ ഭാഗത്തും രാജ്യത്തെ കട്ടുമുടിക്കുന്നവരും രാജ്യദ്രോഹികളും കള്ളന്‍മാരുടെ ഭാഗത്തുമാണ്. എന്‍എഡിഎ സര്‍ക്കാരിന്റെ കാലത്ത് ആകാശവും ഭൂമിയും പാതാളവും കടലും സുരക്ഷിതമാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇതെല്ലാം അഴിമതിയില്‍ മുങ്ങികുളിച്ചതായിരുന്നു.
നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നും കേരളത്തിലെ എല്ലാ രാഷ്ട്രയ പ്രസ്ഥാനങ്ങളിലെ ജനങ്ങളും ആഗ്രഹിക്കുന്നു. ബിജെപി സ്ഥാനാര്‍ത്ഥികള്‍ ദുര്‍ഭലരാണെന്ന കോടിയേരിയുടെ പ്രസ്താവനയ്ക്ക് മറുപടിയായി സിപിഎമ്മിനെ പോലെ പീഡനത്തില്‍ കരുത്തുകാണിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ തങ്ങള്‍ക്കില്ലെന്ന് എം.ടി.പറഞ്ഞു.
ഈ നാടിന്റെ മണമുള്ളവരേയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാക്കിയിട്ടുള്ളത്. കോണ്‍ഗ്രസിനാകട്ടെ സ്വന്തം സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ സാധിക്കുന്നില്ല. കാസര്‍കോട് ഉള്‍പ്പെടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി ആര് മത്സരിക്കണമെന്ന് സിപിഎമ്മും സിതാറാം യെച്ചൂരിയുമാണ് തീരുമാനിച്ചത്.
പരാജയ ഭീതിമൂലമാണ് കേന്ദ്രക്കമ്മറ്റി അംഗമായ പി.കരുണാകരന്‍ ഇത്തവണ മത്സരത്തില്‍ നിന്ന് പിന്‍മാറിയത്. വയനാട്ടില്‍ രാഹുല്‍ഗാന്ധിയെ മത്സിപ്പിക്കാന്‍ ആരേയാണ് പേടിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും, ഉമ്മന്‍ ചാണ്ടിയും രമേഷ് ചെന്നിത്തലയും വ്യക്തമാക്കണം. കോണ്‍ഗ്രസിന്റെ പുറാട്ട് നാടകം മറനീക്കി പുറത്ത് വന്നിരിക്കുകയാണ്.
സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ അവസാനമായി വോട്ട് ചെയ്യുന്ന തെരെഞ്ഞെടുപ്പാണ്. കോടാനകോടി ജനത കണക്ക് തീര്‍ക്കാനാണ് ഇത്തവണത്തെ തെരെഞ്ഞെടുപ്പിനെ കാണുന്നത്. വിശ്വാസി സമൂഹത്തെ വഞ്ചിച്ച ഇടത് സര്‍ക്കാറിനെതിരായ വിധിയെഴുത്താണിത്. കാസര്‍കോടും അതിന്റെ പ്രതിഫലനമുണ്ടാകുമെന്നും എന്‍ഡിഎ സ്ഥനാര്‍ത്ഥി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു.ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് സഹപ്രഭാരി നിര്‍മ്മല്‍ കുമാര്‍ സുറാന ഉദ്ഘാടനം ചെയ്തു. ദേശീയ സമിതി അംഗം എം.സഞ്ചീവ ഷെട്ടി, സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍, സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന ജന.സെക്രട്ടറി എം.പി.ജോയ്, എസ്‌ജെഡി സംസ്ഥാന ജന.സെക്രട്ടറി ജിജിതോമസ്, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്‍മാന്‍ ജയിംസ് കടന്നപ്പള്ളി, എസ്എന്‍ഡിപിയോഗം സംസ്ഥാന കര്‍ഷ മോര്‍ച്ച പ്രസിഡന്റ് കെ.എ.ബാഹുലേയന്‍, എസ്‌ജെഡി അസിസ്റ്റന്റ് സെക്രട്ടറി പി.ജോയ്, ബിജെഡിഎസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.നാരായണന്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന സംഘടനാ സെക്രട്ടറി മാനുവല്‍കാപ്പന്‍, ജന.സെക്രട്ടറി കൃഷ്ണന്‍ തണ്ണോട്ട്, ജില്ലാ പ്രസിഡന്റ് ജേക്കബ്ബ് കനാട്ട്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി നായക്, ജില്ലാ ജന.സെക്രട്ടറിമാരായ പി.രമേഷ്, എ.വേലായുധന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. ബിജെഡിഎസ് ജില്ലാ പ്രസിഡന്റ് ഗണേഷ് പാറക്കട്ട സ്വാഗതം പറഞ്ഞു.
No comments:
Post a Comment