Latest News

കോഴിക്കോട് വിമാനത്താവളത്തിൽ ഒന്നരക്കോടിയുടെ വൻ സ്വർണവേട്ട; കാസര്‍കോട് സ്വദേശി പിടിയില്‍

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ 2 സംഭവങ്ങളിലായി 1.47 കോടി രൂപയുടെ സ്വർണം പിടികൂടി. ഞായറാഴ്ച ദുബായിൽനിന്നു സ്പൈസ് ജെറ്റ് വിമാനത്തിൽ കോഴിക്കോട് എത്തിയ കാസർകോട് സ്വദേശി മുഹമ്മദ് മൊയ്തീൻ സവാദിൽ നിന്നാണ് 1.04 കോടിയുടെ (3.15 കിലോഗ്രാം) സ്വർണം കോഴിക്കോട് ഡിആർഐ സംഘം പിടികൂടിയത്.[www.malabarflash.com] 

ദോഹയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കോഴിക്കോട്ട് എത്തിയ തിരുവനന്തപുരം സ്വദേശി സ്റ്റീഫൻ എംബ്രോസിൽനിന്ന് 43.65 ലക്ഷം രൂപയുടെ (1.32 കിലോഗ്രാം) സ്വർണവും കണ്ടെത്തി.

സ്വർണം മിശ്രിതമായും ബിസ്കറ്റുകളായും ഷൂസുകൾക്കുള്ളിൽ ഒളിപ്പിച്ചാണ് മൊയ്തീൻ സവാദ് കൊണ്ടുവന്നത്. ചോദ്യം ചെയ്യലിൽ ഓരോ കിലോഗ്രാം തൂക്കം വരുന്ന 2 സ്വർണക്കട്ടികൾ വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ചതായും സമ്മതിച്ചു.

സ്റ്റീഫൻ എംബ്രോസ് സ്വർണം മിശ്രിത രൂപത്തിൽ അരക്കെട്ടിൽ ഒളിപ്പിക്കുകയായിരുന്നു. സിഐഎസ്എഫ് നടത്തിയ ദേഹപരിശോധനയിലാണ് കണ്ടെത്തിയത്. തുടർന്ന് എയർ കസ്റ്റംസിനെ അറിയിച്ചു കേസ് എടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.