ന്യൂഡൽഹി: ഭാര്യയെ കൈവിട്ട 45 പ്രവാസി ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് റദ്ദാക്കിയതായി കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി. ഭാര്യമാരെ ഉപേക്ഷിച്ച് പോകുന്ന പ്രവാസികളെ കണ്ടെത്താന്‍ വനിത-ശിശുവികസന മന്ത്രാലയം സെക്രട്ടറി രാകേഷ് ശ്രീവാസ്തവ അധ്യക്ഷനായ ഇൻറഗ്രേറ്റഡ് നോഡല്‍ ഏജന്‍സിയെ ചുമതലപ്പെടുത്തിയിരുന്നു.[www.malabarflash.com]
ഏജൻസി നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് 45 പേർക്കെതിരെ നടപടിയെടുത്തതെന്ന് മന്ത്രി പറഞ്ഞു. പ്രവാസി ഭര്ത്താക്കന്മാര് ഉപേക്ഷിച്ചുപോയ സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാനുള്ള ബില്ല് രാജ്യസഭയില്‍ സര്‍ക്കാര്‍ കൊണ്ടുവന്നെങ്കിലും പാസാക്കാൻ സാധിച്ചില്ലെന്നും അവർ വ്യക്തമാക്കി.

No comments:
Post a Comment