Latest News

കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബസഹായ ഫണ്ട് പിരിവിന് നേതാക്കള്‍ തെരുവിലിറങ്ങും

പെരിയ: കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബസഹായ ഫണ്ട് സമാഹരിക്കാന്‍ യുഡിഎഫ് ദേശീയ-സംസ്ഥാന നേതാക്കള്‍ ശനിയാഴ്ച ജില്ലയില്‍ തെരുവിലിറങ്ങി പണം പിരിക്കും.[www.malabarflash.com]  

കാഞ്ഞങ്ങാട് നഗരത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി ഫണ്ട് പിരിവിനു നേതൃത്വം നല്‍കും. കാസര്‍കോട്ട് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നഗരത്തിലിറങ്ങി ഫണ്ട് പിരിക്കും.

നീലേശ്വരം നഗരത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേതൃത്വം നല്‍കും. പുല്ലൂര്‍-പെരിയയില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരന്റെ നേതൃത്വത്തില്‍ ഫണ്ട് പിരിക്കും. 

അജാനൂരില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നില്‍ സുരേഷ്, മംഗല്‍പാടിയില്‍ മുന്‍ മന്ത്രി കെ മുരളീധരന്‍, മഞ്ചേശ്വരത്ത് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീര്‍, കുമ്പളയില്‍ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, ഉദുമയില്‍ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍, ചെമ്മനാട് ഷാനിമോള്‍ ഉസ്മാന്‍, വലിയപറമ്പില്‍ മുന്‍ മന്ത്രി മഞ്ഞളാംകുഴി അലി, കിനാനൂര്‍-കരിന്തളത്ത് പി ടി തോമസ് എംഎല്‍, പിലിക്കോട് അനൂപ് ജേക്കബ് എംഎല്‍എ, ഈസ്റ്റ് എളേരിയില്‍ മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, വെസ്റ്റ് എളേരിയില്‍ അഡ്വ. എം ലിജു, എന്‍മകജെയില്‍ മുന്‍ മന്ത്രി വി എസ് ശിവകുമാര്‍, പൈവളിഗെയില്‍ അന്‍വര്‍ സാദത്ത് എംഎല്‍എ, കള്ളാറില്‍ മുന്‍ മന്ത്രി കെ സി ജോസഫ്, ബളാലില്‍ സിഎംപി നേതാവ് സി പി ജോണ്‍, പനത്തടിയില്‍ മോന്‍സ് ജോസഫ് എംഎല്‍എ, തൃക്കരിപ്പൂരില്‍ ഷാഫി പറമ്പില്‍ എംഎല്‍എ, പടന്നയില്‍ കെ എം ഷാജി എംഎല്‍എ, ചെങ്കളയില്‍ എം എം ഹസന്‍, ബദിയടുക്കയില്‍ വി ടി ബല്‍റാം എംഎല്‍എ, കോടോം-ബേളൂരില്‍ ബിന്ദു കൃഷ്ണ, പള്ളിക്കരയില്‍ എം കെ രാഘവന്‍ എംപി, ബേഡടുക്കയില്‍ കെ ശബരിനാഥ് എംഎല്‍എ, ചെറുവത്തൂരില്‍ മുന്‍മന്ത്രി എ പി അനില്‍കുമാര്‍, കാറഡുക്കയില്‍ ആന്റോ ആന്റണി എംപി, മൊഗ്രാല്‍ പുത്തൂരില്‍ മുന്‍ മന്ത്രി അടൂര്‍ പ്രകാശ്, മധൂരില്‍ ലതിക സുഭാഷ്, മൂളിയാറില്‍ വി ഡി സതീശന്‍ എംഎല്‍എ, കുറ്റിക്കോലില്‍ സണ്ണി ജോസഫ് എംഎല്‍എ, ദേലംപാടി ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, ചീമേനിയില്‍ ജയരാജ് എംഎല്‍എ എന്നിവരുടെ നേതൃത്വത്തില്‍ ജനങ്ങളില്‍ നിന്ന് നേരിട്ട് ഫണ്ട് പിരിവ് നടത്തും. 

ഫണ്ട് പിരിവുകള്‍ സമാപിച്ച ശേഷം ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച വൈകിട്ട് 3ന് പെരിയയില്‍ പ്രതിരോധ സംഗമവും നടക്കും. 

 കെപിസിസി പ്രസിഡന്റ്മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസിജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി, യുഡിഎഫ്കണ്‍വീനര്‍ ബെന്നി ബഹനാന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ കെ സുധാകരന്‍, കൊടിക്കുന്നേല്‍ സുരേഷ്, പി കെ കുഞ്ഞാലിക്കുട്ടി എം പി, ജോസ് കെ മാണി എം പി, സി പി ജോണ്‍, അനൂപ് ജേക്കബ്, ജി ദേവരാജന്‍ തുടങ്ങിയ നേതാക്കളും സംസ്ഥാനത്തെ യുഡിഎഫ് എംപിമാരും എംഎല്‍എമാരും സംഗമത്തില്‍വസംബന്ധിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.