ഉദുമ: സംസ്ഥാന, ജില്ല ഹോക്കി അസോസിയേഷന്‍ നേതൃത്വത്തില്‍ ജില്ലയില്‍ വിതരണം ചെയുന്ന ഹോക്കി കിറ്റിന്റെ ജില്ലാതല ഉദ്ഘാടനം പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് സ്‌കൂളില്‍ സംസ്ഥാന ഹോക്കി അസോസിയേഷന്‍ അംഗവും മുന്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റുമായ അച്യുതന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.[www.malabarflash.com]
സ്‌കൂള്‍ മാനേജര്‍ അസീസ് അക്കര സ്പോര്‍ട്സ് കിറ്റ് വിതരണം ചെയ്തു. ജില്ലയില്‍ അഞ്ച് സ്ഥാപനങ്ങള്‍ക്ക് രണ്ട് ടീമുകള്‍ക്കുള്ള കിറ്റുകളാണ് വിതരണ ചെയുന്നത്.
സ്‌കൂള്‍ സിഇഒ സലിം പൊന്നമ്പത്ത് അധ്യക്ഷത വഹിച്ചു. ജില്ല സ്പോര്‍ട്സ് അംഗം പള്ളം നാരായണന്‍, ജില്ല ഹോക്കി അസോസിയേഷന്‍ അംഗം മൂസ പാലക്കുന്ന്, പിടിഎ പ്രസിഡന്റ് ജലീല്‍ കാപ്പില്‍, പിആര്‍ഒ മുജീബ് മാങ്ങാട് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ ഗണേഷ് സ്വാഗതവും മഞ്ജുകുമാര്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment