കുമ്പള: രഹസ്യ വിഭാഗം ഉദ്യോഗസ്ഥനെ 'മന്ത്രവാദി' ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.[www.malabrflash.com]
ഹവാല ഇടപാട് അന്വേഷണത്തിനിടെയാണ് രഹസ്യ വിഭാഗം എസ്.ഐ. പരമേശ്വര്‍ നായ്കിനെ മൊബൈല്‍ ഫോണില്‍ വിളിച്ച് 'മന്ത്രവാദി' ഭീഷണിപ്പെടുത്തിയതത്രെ. തന്റെ ഹവാല ഇടപാടിനെ കുറിച്ചുള്ള അന്വേഷണം അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ താന്‍ ആരെന്ന് കാട്ടിത്തരാമെന്നും പറഞ്ഞാണത്രെ ഭീഷണി.
പെണ്‍കുട്ടിയെ പീഡിപ്പിച്ചതടക്കം നിരവധി കേസുകളില്‍ പ്രതിയായ ഉപ്പള നയാബസാറിലെ ഒരു മന്ത്രവാദി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സംഭവത്തെ കുറിച്ച് കുമ്പള പോലീസ് അന്വേഷിച്ച് വരുന്നു.
No comments:
Post a Comment