Latest News

സാമ്പത്തിക പ്രതിസന്ധി: ജെറ്റ് എയർവേയ്സ് ചെയർമാൻ നരേഷ് ഗോയൽ രാജിവച്ചു

മുംബൈ: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിമാനക്കമ്പനി ജെറ്റ് എയർവേയ്സിന്റെ ഡയറക്ടർ ബോർഡിൽ നിന്നു ചെയർമാൻ നരേഷ് ഗോയലും ഭാര്യ അനിതാ ഗോയലും രാജിവച്ചു.[www.malabarflash.com] 

ഇരുവരുടെയും ഓഹരികൾ വിട്ടുനൽകുന്നതിലൂടെ ഏകദേശം 1500 കോടിയോളം രൂപ കമ്പനിക്കു ലഭിക്കുമെന്നാണു കണക്കുകൂട്ടൽ. ഇതിലൂടെ സാമ്പത്തിക പ്രതിസന്ധി താൽക്കാലികമായി പരിഹരിക്കാനാകുമെന്ന ഉദ്ദേശത്തിലാണ് നരേഷ് ഗോയലും ഭാര്യയും രാജിവച്ചത്. എസ്ബിഐയുമായി നടത്തി ചർച്ചയെ തുടർന്നാണു തീരുമാനമെന്നാണു സൂചന.

അബുദാബിയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്സ് നാമനിർദേശം ചെയ്ത അംഗവും ഡയറക്ടർ ബോർഡിൽ നിന്നു രാജിവച്ചു. ഇത്തിഹാദ് എയർവേയ്സിന് ഓഹരി പങ്കാളിത്തമുള്ള സ്ഥാപനമാണ് ജെറ്റ് എയർവേയ്സ്. 1993–ലാണ് നരേഷ് ഗോയലും ഭാര്യയും ചേർന്ന് ജെറ്റ് എയര്‍വേസ് വിമാനക്കമ്പനി ആരഭിക്കുന്നത്. ഇരുവരും രാജിവയ്ക്കുന്നതോടെ 33 ലക്ഷത്തിലധികം ഓഹരികളാകും വില്‍പനയ്ക്ക് എത്തുക. നിലവില്‍ 100 കോടി ഡോളറിന്റെ കടമാണ് കമ്പനിക്കുള്ളത്.

119 വിമാനങ്ങളാണ് ജെറ്റ് എയര്‍വേസിന്റെ ഉടമസ്ഥതയിലുള്ളത്. ഇതില്‍ 54 വിമാനങ്ങളുടെയും സര്‍വീസ് മുടങ്ങിയിരുന്നു. അറ്റകുറ്റ പണികള്‍ക്കായി 24 വിമാനങ്ങള്‍ നേരത്തേ തന്നെ സര്‍വീസ് നിർത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു ജീവനക്കാരുടെ ശമ്പളവും കടപ്പത്ര ഉടമകൾക്കുള്ള പലിശയും മുടങ്ങിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.