ഉദുമ: കരിപ്പോടി എ .എൽ .പി .സ്കൂളിൽ വിദ്യാലയ മികവ് - അക്കാദമിക മികവ് എന്ന വികസന കാഴ്ചപ്പാടിന്റെ ഭാഗമായി വിവര സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിനായി വിജയറാം പി.കെ. സംഭാവനയായി നൽകിയ സ്മാർട്ട് ക്ലാസ്സ് മുറിയുടെ ഉദ്ഘാടനം പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര പൂജാരി ശ്രീ സുനീഷ് നിർവ്വഹിച്ചു.[www.malabarflash.com]
പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അഡ്വ.കെ.ബാലകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്മാർട്ട് ക്ലാസ് റൂമിലെ പ്രൊജക്ടർ സ്വിച്ച് ഓൺ കർമ്മം സ്കൂൾ മാനേജ്മെന്റ് അംഗം രാജേന്ദ്രനാഥ് പി.കെ. നിർവ്വഹിച്ചു.
പ്രീ - പ്രൈമറി മൾട്ടി മീഡിയ ക്ലാസ്സ് മുറിയുടെ ഉദ്ഘാടനം പി.ടി.എ.പ്രസിഡന്റ് ഹാരിസ് ആറാട്ടുകടവ് നിർവ്വഹിച്ചു.
എഡ്യു.ടാലന്റ് സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സ്കൂൾ മാനേജർ സി.കെ.ശശി ആറാട്ടുകടവ് അനുമോദിച്ചു.
വി.ആർ.ഗംഗാധരൻ, ശശിധരൻ കട്ടയിൽ,എം.എ.മുഹമ്മദ് കുഞ്ഞി, ഷീജ രാജീവ്, സി.കെ.അശോകൻ, ജഗദീശൻ, സ്വരാഗ്, പ്രമോദ് നാഗത്തിങ്കാൽ പ്രസംഗിച്ചു. പ്രധാനധ്യാപിക ആശ ടീച്ചർ സ്വാഗതവും എസ്.ആർ.ജി.കൺവീനർ സലീം മാസ്റ്റർ നന്ദിയും പറഞ്ഞു.
No comments:
Post a Comment