Latest News

തലയില്‍ ചക്ക വീണ് ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു

ത്യശൂര്‍: തലയില്‍ ചക്ക വീണ് ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു. കിരലൂര്‍ സ്വദേശി ഒറായംപുറത്ത് വീട്ടില്‍ ക്യഷണന്‍റെ മകന്‍ ശങ്കരന്‍കുട്ടി (67) ആണ് ത്യശൂര്‍ ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.[www.malabarflash.com]

അവണൂര്‍ ആല്‍ത്തറയ്ക്ക് സമിപം ഞായറാഴ്ച  രാവിലെ 10ന് സ്കൂട്ടറില്‍ നിന്ന് ഇറങ്ങി അടുത്തുള്ള ചായക്കടയില്‍ നിന്നും ചായ കുടിച്ച് തിരികെ വന്ന് ലോട്ടറി വില്‍പ്പന നടത്തുന്നതിന് ഇടയിലാണ് സംഭവം.
സമീപത്തെ പ്ലാവില്‍ നിന്നും രണ്ട് ചക്കകള്‍ പൊട്ടി ശങ്കരന്‍കുട്ടിയുടെ തലയില്‍ വീഴുകയായിരുന്നു.

 ഓടികൂടിയ നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രണ്ട് മണിയോട് കൂടി മരണം സംഭവിക്കുകയായിരുന്നു. മെഡിക്കല്‍ കോളജ് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മ്യതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

പരേതയായ പത്മാവതിയാണ് ഭാര്യ. മക്കള്‍: ശിവന്‍, മനോജ്. മരുമക്കള്‍: സരിത, മായ

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.