കാസര്‍കോട്: ഹസ ്‌റത്ത് സയ്യിദുനാ മാലിക് ദീനാര്‍ അവര്‍കള്‍ ഹിജ്‌റ 22 ല്‍ സ്ഥാപിച്ച തളങ്കര മാലിക് ദീനാര്‍ വലിയ ജുമാഅത്ത് പള്ളിയുടെ 1418-ാം സ്ഥാപകദിനം മാര്‍ച്ച് 21 വ്യാഴാഴ്ച അസ്തമിച്ച രാത്രി (ഹിജ്‌റ 1440 റജബ് 15) മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം നടക്കും.[www.malabarflash.com]
പരിപാടി സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനംചെയ്യും. മഹല്‍ പ്രസിഡന്റ് മുക്രി ഇബ്രാഹിം ഹാജി അദ്ധ്യക്ഷത വഹിക്കും.
ത്വാഖാ അഹ്മദ് അല്‍ അസ്ഹരി, എം.എ. ഖാസിം മുസ്ലിയാര്‍, അബ്ദുല്‍ മജീദ് ബാഖവി, എന്‍.എ. മുഹമ്മദ് കുഞ്ഞി, ടി.ഇ. അബ്ദുല്ല, എന്‍.എ. അബൂബക്കര്‍ഹാജി, യഹ്‌യ തളങ്കര, എ. അബ്ദുല്‍ റഹിമാന്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ദുഗിലടുക്ക, സയ്യിദ് ഇബ്‌നു യാസീന്‍ മുത്തുക്കോയ തങ്ങള്‍ രാമന്തളി, അബ്ദുല്‍ ഹമീദ് ഫൈസി, ഹാഫിസ് അബ്ദുല്‍ ബാസിത് മൗലവി, ഹാഫിസ് അല്‍ അനീസുല്‍ ഖാസിമി, അഡ്വ. ഹനീഫ് ഹുദവി, നൗഫല്‍ ഹുദവി, യൂനുസ് ഹുദവി, അബ്ദുല്‍ ഹമീദ് ദാരിമി തുങ്ങിയവര്‍ സംബന്ധിക്കുമെന്ന് മഹല്‍ സെക്രട്ടറി പി.എ. അബ്ദുല്‍ റഷീദ് ഹാജി അറിയിച്ചു.
No comments:
Post a Comment