കാസര്‍കോട്: നാഷണല്‍ യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറിയെ മര്‍ദിച്ചതായി പരാതി. അക്രമത്തില്‍ പരിക്കേററ നാഷണല്‍ യൂത്ത് ലീഗിന്റെ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി നൗഷാദ് ബെള്ളീറി(34) നെ ചെങ്കള ഇ കെ നായനാര്‍ സ്മാരക സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]
അക്രമത്തിന് പിന്നില്‍ മുസ്‌ലിം ലീഗാണെന്ന് ഐഎന്‍എല്‍ ആരോപിച്ചു. എല്‍ഡിഎഫിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നതിന്റെ വിരോധമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം. തോടിന് ഭിത്തി കെട്ടിയതുമായി ബന്ധപ്പെട്ട് പഞ്ചായത്തില്‍ നടന്ന അഴിമതി നൗഷാദിന്റെ നേതൃത്വത്തില്‍ പുറത്തുകൊണ്ടുവന്നിരുന്നു. ഇതും അക്രമത്തിന് കാരണമായതായി പറയപ്പെടുന്നു.
എരിയാല്‍ ടൗണില്‍ വച്ച് ലീഗുകാരായ ജംഷീര്‍, സുലൈമാന്‍, സാബിത്, മുര്‍ഷിദ് എന്നിവര്‍ ചേര്‍ന്നാണ് ആക്രമിച്ചതെന്ന് നൗഷാദ് പറഞ്ഞു. കമ്പിവടി കൊണ്ട് അടിച്ചുവീഴ്ത്തി. മുഖത്ത് കല്ലുകൊണ്ടിടിച്ചു. മൂക്കിന്റെ അസ്ഥി തകര്‍ന്ന നിലയിലാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചികിത്സയില്‍ കഴിയുന്ന നൗഷാദിനെ സിപിഐ എം കേന്ദ്രകമ്മിറ്ററിയംഗം പി കരുണാകരന്‍ എംപി, കാസര്‍കോട് ഏരിയാസെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ, ഐഎന്‍എല്‍ നേതാക്കളായ മൊയ്തീന്‍കുഞ്ഞി കളനാട്, മുനീര്‍ കണ്ടാളം, ജലീല്‍, ഉമൈര്‍ തളങ്കര, ഹാരിസ് വെടി, കുഞ്ഞഹമ്മദ് നെല്ലിക്കുന്ന്, പോസ്റ്റ് മുഹമ്മദ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു
No comments:
Post a Comment