Latest News

നിയന്ത്രണം വിട്ട കാറിടിച്ച് അമ്മയും 2 പെൺമക്കളും മരിച്ചു

ഏറ്റുമാനൂർ: മകൾക്ക് പിറന്നാൾ സമ്മാനം വാങ്ങാൻ പോയ അമ്മയും രണ്ടു പെൺമക്കളും കാറിടിച്ചു മരിച്ചു. മണർകാട് - ഏറ്റുമാനൂർ ബൈപാസ് റോഡിൽ പേരൂർ കണ്ടൻചിറ ജംക്‌ഷനു സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45നായിരുന്നു നാടിനെ നടുക്കിയ ദുരന്തം.[www.malabarflash.com]

പേരൂർ കാവുംപാടം കോളനിയിൽ ആതിര വീട്ടിൽ ബിജുവിന്റെ ഭാര്യ ലെജി (42) മക്കളായ അന്നു (19), നൈനു (അക്കു – 16) എന്നിവരാണ് മരിച്ചത്. അപകടത്തിൽ സാരമായി പരുക്കേറ്റ കാർ ഡ്രൈവർ പേരൂർ മുള്ളൂർ ഷോൺ മാത്യുവിനെ(19) തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൈനുവിന്റെ പിറന്നാളായായിരുന്നു തിങ്കളാഴ്ച. പിറന്നാൾ സമ്മാനം വാങ്ങാൻ പോകുന്നതിനിടെയാണ് അപകടം.

ഏറ്റുമാനൂർ ഭാഗത്തു നിന്നു അമിത വേഗത്തിലെത്തിയ കാർ, നടന്നുപോകുകയായിരുന്ന ലെജിയെയും മക്കളെയും ഇടിച്ചു തെറിപ്പിച്ചെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. റോഡിനു സമീപത്തെ പുരയിടത്തിലെ തേക്കു മരത്തിൽ ഇടിച്ചാണ് കാർ നിന്നത്.

ഇടിയുടെ ആഘാതത്തിൽ 3 പേരും 10 മീറ്ററോളം ദൂരേക്കു തെറിച്ചു പോയി. അന്നു തൊട്ടടുത്ത പറമ്പിലെ തെങ്ങിൻ ചുവട്ടിലും ലെജിയും നൈനുവും റോഡരികിലുമാണ് വീണത്. അന്നുവിന്റെ കാൽ അറ്റുപോയ നിലയിലായിരുന്നു. കാർ ഏതാണ്ട് പൂർണമായും തകർന്നു.

പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ നാട്ടുകാർ ഒട്ടേറെ വാഹനങ്ങൾക്കു കൈകാണിച്ചെങ്കിലും ആരും നിർത്തിയില്ല. ഒടുവിൽ ഗുഡ്സ് ഓട്ടോയിലാണ് ആശുപത്രിയിലെത്തിച്ചത്. വൈക്കം സെന്റ് സേവ്യേഴ്സ് കോളജിൽ ബികോം അവസാന വർഷ വിദ്യാർഥിനിയാണ് അന്നു. നൈനു കാണക്കാരി വിഎച്ച്എസിയിൽ പ്ലസ് ടു വിദ്യാർഥിനിയാണ്. സംസ്കാരം പിന്നീട്. സഹോദരി:ആതിര.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.