Latest News

തനിച്ച് താമസിച്ചിരുന്ന വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആസൂത്രിത കൊലപാതകം; സ്ത്രീകളടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

ആലപ്പുഴ: തനിച്ച് താമസിച്ചിരുന്ന വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആസൂത്രിത കൊലപാതകം. രണ്ട് സ്ത്രീകളടക്കം മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തു.[www.malabarflash.com] 

ആലപ്പുഴ പുന്നപ്ര സ്വദേശി നജ്മല്‍ (28), ആലപ്പുഴ പവര്‍ഹൗസ് വാര്‍ഡില്‍ മുംതാസ് (46),സീനത്ത് എന്നിവരാണ് അറസ്റ്റിലായത്.കൊല്ലപ്പെട്ട വീട്ടമ്മയില്‍നിന്ന് അപഹരിച്ച സ്വര്‍ണാഭരണം വില്‍ക്കാന്‍ സഹായിച്ചതിനാണ് സീനത്തിനെ അറസ്റ്റു ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

കഴിഞ്ഞ മാര്‍ച്ച് 12നാണ് തിരുവമ്പാടിയില്‍ വീട്ടില്‍ ഊണ് നടത്തി വന്ന മേരി ജാക്വലിന്‍ (52) വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.

കൊല്ലപ്പെട്ട ജാക്വലിന്‍ പലിശക്ക് ധാരാളം പേര്‍ക്ക് പണം കൊടുത്തിട്ടുണ്ട്. പ്രതികള്‍ ജാക്വലിനെ കൊലപ്പെടുത്തി പണവും സ്വര്‍ണവും കൈക്കലാക്കണമെന്ന് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം പ്രതികള്‍ സംഭവ ദിവസമായ മാര്‍ച്ച് 11 ന് ഉച്ചയോടുകൂടി ഈ വീട്ടിലെത്തുകയും പിന്നീട് മുന്‍ നിശ്ചയിച്ച പ്രകാരം മുംതാസിനെ കാവല്‍നിര്‍ത്തി മദ്യലഹരിയില്‍ നജ്മല്‍ മേരി ജാക്വിലിനുമായി വാക്കു തര്‍ക്കം ഉണ്ടാക്കുകയും മര്‍ദിക്കുയും ചെയ്തു. 

മരണാവസ്ഥയിലായ മേരി ജാക്വിലിനെ നജ്മലും മുംതാസും ചേര്‍ന്ന് വിവസ്ത്രയാക്കി കട്ടിലില്‍ കിടത്തി ആഭരണങ്ങള്‍ അഴിച്ചെടുത്ത ശേഷം വീട് മുഴുവന്‍ പരിശോധന നടത്തിയതുടര്‍ന്ന് തെളിവ് നശിപ്പിക്കാന്‍ ജാക്വലിന്റെ ശരീരം മുഴുവന്‍ എണ്ണ തേച്ച് കിടത്തി വീടും പൂട്ടി സ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു.ആഭരണങ്ങള്‍ ആലപ്പുഴയിലുള്ള സീനത്ത് മുഖാന്തരം നജ്മല്‍ ആലപ്പുഴ മുല്ലക്കലിലെ ഒരു ജ്വല്ലറിയില്‍ വില്‍പ്പന നടത്തുകയായിരുന്നു. പ്രതിഫലമായി ഒരു മോതിരവും രണ്ടായിരം രൂപയും സീനത്തിന് നല്‍കി.

മാര്‍ച്ച് 11ന് വൈകിട്ട് മേരി ജാക്വിലിന്റെ മകന്‍ ഗള്‍ഫില്‍നിന്ന് വിളിച്ചപ്പോള്‍ പ്രതികരണമില്ലാതെ വന്നതോടെ മകന്റെ സുഹൃത്തുക്കളെ കൂട്ടി പോലീസ് അടുത്ത ദിവസം വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. 

മേരി ജാക്വിലിന്‍ വീട്ടില്‍ ഒറ്റക്കായിരുന്നു താമസം. 'വീട്ടില്‍ ഊണ്' എന്ന പേരില്‍ ഒരു വര്‍ഷം മുമ്പ് ഹോട്ടല്‍ നടത്തിയിരുന്നു. ആലപ്പുഴ സൗത്ത് പോലിസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ പരുക്കുകളൊന്നും കാണപ്പെട്ടിരുന്നില്ല. എങ്കിലും വിശദമായ ശാസ്ത്രീയ പരിശോധനയില്‍ ഇതൊരു കൊലപാതകമാണെന്ന സംശയം ബലപ്പെട്ടിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ എം ടോമിയുടെ നിര്‍ദേശപ്രകാരം ആലപ്പുഴ അഡീഷനല്‍ എസ് പി ബി കൃഷ്ണകുമാര്‍, ആലപ്പുഴ ഡിവൈ എസ് പി പി വി ബേബി എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണത്തിനായി വിദഗ്ധ സംഘത്തെ നിയോഗിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.മേരി ജാക്വിലിന്റെ വീട്ടില്‍ നിന്ന് നഷ്ടപ്പെട്ട മൊബൈ ല്‍ ഫോണും പണവും ആഭരണങ്ങളും പോലീസ് പിടിച്ചെടുത്തു. പിടിയിലായ പ്രതി നജ്മല്‍ അമ്പലപ്പുഴയിലും പുന്നപ്രയിലും സ്ത്രീകള്‍ക്ക് നേരെ ആക്രമണം നടത്തിയ കേസില്‍ മുമ്പ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.