കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് സൗത്ത് കുഞ്ഞിവീട് തറവാട് നവീകരണ കലശോൽസവം വെള്ളിയാഴ്ച തുടങ്ങും. രാവിലെ 11നു കീത്തോൽമാടം ഊർപ്പഴശി വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രം, മുത്തപ്പനാർകാവ് ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നു മുഹൂർത്തക്കലവറ പറക്കോട്ട് കേന്ദ്രീകരിച്ചു പുറപ്പെടും. വൈകിട്ടു 3 നു താന്ത്രികാചാര്യൻ കെ.ശിവകുമാർ പൊതുവാളിന് ആചാര്യ വരവേൽപ്.[www.malabarflash.com]
തുടർന്നു പുണ്യാഹ ശുദ്ധികർമങ്ങൾ, തുടർന്നു മഹാസുദർശന ഹോമം, ആവാഹനാദി കർമങ്ങൾ. 6. 30 നു തറവാട് അംഗങ്ങളുടെ തിരുവാതിര. പെൺകുട്ടികളുടെ പൂരക്കളി (മന്ന്യോട്ട് ദേവാലയം). വൈകിട്ട് 7 ന് കരകുളം വനിതാവേദിയുടെ ഓണക്കളി.
7. 30 നു സാംസ്‌കാരിക സമ്മേളനം ഡോ.ആർ.സി.കരിപ്പത്ത് ഉദ്ഘാടനം ചെയ്യും. ആഘോഷ കമ്മിറ്റി ചെയർമാൻ ഡോ.കെ.വി.ശശിധരൻ അധ്യക്ഷത വഹിക്കും. 8. 30ന് കലാമണ്ഡലം ജ്യോതി മനോജിന്റെ നേതൃത്വത്തിൽ കണിച്ചിറ നാട്യാഞ്ജലിയുടെ നൃത്തനൃത്യങ്ങൾ.
ശനിയാഴ്ച രാവിലെ 6 മുതൽ താന്ത്രിക കർമങ്ങൾ. 7 നു പുലർച്ചെ 5. 50നും 6. 50 നും മധ്യേ ധർമദൈവങ്ങളെ കുടിയിരുത്തി കലശമാടൽ. ഉച്ചയ്ക്ക് 12 ന് അന്നദാനം. 6. 30 നു കുഞ്ഞിവീട്ടിൽ കണ്ണനെഴുത്തച്ഛൻ അനുസ്മരണവും പൂരക്കളി പണിക്കർമാരെ ആദരിക്കലു കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി.രമേശൻ ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ റിട്ട. ഡിവൈഎസ്പി, എം.വി.സുകുമാരൻ അധ്യക്ഷത വഹിക്കും.
ഉത്തരമലബാർ തീയ സമുദായ ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് രാജൻ പെരിയ മുഖ്യാതിഥിയാകും. പി.ദാമോദര പണിക്കർ കാഞ്ഞങ്ങാട് കണ്ണനെഴുത്തച്ഛൻ അനുസ്മരണ പ്രഭാഷണം നടത്തും.
തുടർന്നു മാതോത്ത് വനിതാസമിതി തിരുവാതിര, കക്കാട്ട് വനിതാസംഘത്തിന്റെ ചരടുകുത്തി കോൽക്കളി. പയ്യന്നൂർ കണ്ടോത്ത് ശ്രീ കൂർമ്പ ഭഗവതി ക്ഷേത്ര, നെല്ലിക്കാത്തുരുത്തി നിലമംഗലത്ത് ഭഗവതി ക്ഷേത്ര കഴകം സംഘങ്ങളുടെ പൂരക്കളി. രാത്രി ഗാനമേള. 16, 17 തീയതികളിൽ കളിയാട്ടവുമുണ്ടാകും.
No comments:
Post a Comment