തൃശൂർ: പെൺകുട്ടിയെ വീട്ടിൽ കയറി യുവാവ് തീ കൊളുത്തി കൊലപ്പെടുത്തി. ചിയ്യാരം പോസ്റ്റോഫീസിനു സമീപം താമസിക്കുന്ന നീതുവിനെ (22) ആണ് തീ കൊളുത്തി കൊന്നത്.[www.malabarflash.com]
സംഭവത്തിൽ വടക്കേകാട് സ്വദേശിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പ്രണയം നിരാകരിച്ചതാണ് സംഭവമെന്ന് പറയുന്നു.
വീട്ടിനുള്ളിലേക്ക് കയറി വന്ന യുവാവുമായി പെൺകുട്ടി വാക്ക് തർക്കമുണ്ടായി. ഇതോടെ യുവാവ് കൈയിൽ കരുതിയിരുന്ന പെട്രോൾ യുവതിയുടെ ദേഹത്തേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. രക്ഷപ്പെടുത്താനുള്ള ശ്രമം വിഫലമായി.

രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടി കൂടുകയായിരുന്നു. നീതു ബി.ടെക് വിദ്യാർഥിനിയാണ്
No comments:
Post a Comment