Latest News

രാഹുല്‍ഗാന്ധി 3, സുധാകരന്‍ 3, എംകെ രാഘവന്‍ 4, കെ മുരളീധരന്‍ 3 ;അപരന്‍മാര്‍ വിനയാകുമോ ?

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞടുപ്പില്‍ ഇത്തവണയും എല്ലാ മണ്ഡലത്തിലും പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ നിരവധി അപരന്‍മാരാണ് രംഗത്തുള്ളത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക മൂന്ന് അപരന്‍മാരാണുള്ളത്.[www.malabarflash.com]

കോട്ടയം എരുമേലി സ്വദേശിയായ കെ ഇ രാഹുല്‍ ഗാന്ധിയും തമിഴ്‌നാട് സ്വദേശി കെ രാകുല്‍ ഗാന്ധിയുമാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്റെ അപരന്‍മാരായി മത്സരിക്കുന്നത്.

രാഹുല്‍ഗാന്ധിക്ക് ഡമ്മി സ്ഥാനാര്‍ത്ഥിയില്ല. രണ്ട് അപരന്‍മാരെക്കൂടാതെ തൃശൂര്‍ സ്വദേശിയായ കെ എം ശിവപ്രസാദ് ഗാന്ധിയും രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ ജനവിധി തേടാന്‍ ഇറങ്ങുന്നുണ്ട്.

കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നാല് അപരന്‍മാരാണ് ഉള്ളത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രദീപ് കുമാറിന് മൂന്ന് അപരന്‍മാരാണ് ഉള്ളത്.

പൊന്നാനിയില്‍ ഇടി മുഹമ്മഗദ്ബഷീറിന് മൂന്ന അപരന്‍മാരും പിവി അന്‍വറിന് രണ്ട് അപരന്‍മാരും മത്സരരംഗത്തുണ്ട്. കണ്ണൂരില്‍ കെ സുധാകരന് മൂന്ന് അപരന്‍മാരുണ്ട്. പികെ ശ്രീമതിക്ക് രണ്ട് അപരകളാണ് ഉള്ളത്. വടകരയില്‍ കെ മുരളീധരന്‍ രണ്ട് അപരന്‍മാര്‍ ഉണ്ട്. പാലക്കാട എംബി രാജേഷിന് മുന്ന് അപരന്‍മാരാണ് ഉള്ളത്. എറണാകുളത്ത് രാജീവിന് എതിരെ ഒരപരനാണുള്ളത്. പത്തനംതിട്ടയില്‍ വീണാ ജോര്‍ജ്ജിനെതിരെയും അപര രംഗത്തുണ്ട്.

ശനിയാഴ്ചയാണ് പത്രികകളുടെ സൂക്ഷ്മപരിശോധന. ഏപ്രിൽ എട്ടിനാണ് പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.