Latest News

തെക്കേക്കര പുതിയപുര വയനാട്ടു കുലവൻ തെയ്യം കെട്ടുത്സവം സമാപിച്ചു

ഉദുമ: തെക്കേക്കര പുതിയപുര വയനാട്ടു കുലവൻ തെയ്യം കെട്ടുത്സവം സമാപിച്ചു. വായനാട്ടു കുലവന്റെ ചൂട്ടൊപ്പിക്കൽ ചടങ്ങ‌് കാണാൻ ആയിരങ്ങളാണ് തറവാട് സന്നിധിയിൽ എത്തിയത്.[www.malabarflash.com] 

ചൂട്ടാട്ട ശേഷം ചൂട്ടൊപ്പിക്കുന്ന കാരണവരെ ചൂട്ട് ഏൽപിച്ച് കൊട്ടിലിലെ കാലും പലകയിൽ വെക്കുന്ന ചടങ്ങാണ് ചൂട്ടൊപ്പിക്കൽ. ഈ മുളംചൂട്ട് കാലപ്പഴക്കത്താൽ നശിച്ചുപോയാൽ വീണ്ടുമൊരു തെയ്യംകെട്ടിന് തറവാട്ടിൽ സമയമായെന്നാണ് പഴമക്കാർ പറയുന്നത്. 

ഞായറാഴ്ച കാർന്നോൻ, കോരച്ചൻ, കണ്ടനാർ കേളൻ തെയ്യങ്ങളുടെ അരങ്ങേറ്റ ശേഷമാണ് വയനാട്ടു കുലവൻ മറക്കളത്തിലെത്തിയത്. ആദിപറമ്പൻ കുഞ്ഞാലിയുമായുള്ള സൗഹൃദത്തിന്റെ ഓർമ്മപുതുക്കി ‘ബോനം കൊടുക്ക' ലിനുശേഷം ചൂട്ടൊപ്പിക്കൽ നടന്നു. തുടർന്നായിരുന്നു വിഷ്ണുമൂർത്തിയുടെ പുറപ്പാട്. 

തെയ്യങ്ങളുടെ കൂടിപ്പിരിയലിനുശേഷം തെയ്യംകെട്ടുത്സവത്തിന് സമാപനം കുറിച്ച മറപിളർക്കൽ നടന്നു. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.