കാഞ്ഞങ്ങാട്: സ്‌കൂട്ടറില്‍ ലോറിയിടിച്ച് യുവതി മരിച്ചു. അപകടത്തില്‍ കൂട്ടുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച വൈകിട്ടോടെ അമ്പലത്തറ ഇരിയയിലാണ് അപകടമുണ്ടായത്. ചിറ്റാരിക്കാല്‍ സ്വദേശിനിയും കാഞ്ഞങ്ങാട് പത്മ ക്ലിനിക്കിലെ ജീവനക്കാരിയുമായ സീന തോമസ് (26) ആണ് മരിച്ചത്.[www.malabarflash.com]
ചിറ്റാരിക്കാല്‍ തെക്കില്‍ ഹൗസിലെ ദീപു ജോസഫിന്റെ ഭാര്യയാണ്. കൂടെയുണ്ടായിരുന്ന കൂട്ടുകാരി ഇരിയ കുറ്റിയോട്ട് മാധവന്‍ നായരുടെ മകള്‍ ഭവിത (25) യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഭവിതയെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സീനയാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. ഇവര്‍ സഞ്ചരിച്ച കെ എല്‍ 60 പി 6898 നമ്പര്‍ സ്‌കൂട്ടറില്‍ എതിരെ നിന്നും വന്ന കെ എല്‍ 60 സി 7449 നമ്പര്‍ ലോറിയിടിക്കുകയായിരുന്നു. സീന സംഭവസ്ഥലത്തു വെച്ച് മരണപ്പെട്ടു. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു.
മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
No comments:
Post a Comment