കുറ്റിക്കോല്‍: വിവാഹ ചടങ്ങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് അമ്മയും മകനും മരിച്ചു. രണ്ട് പേരുടെ നില ഗുരുതരം.[www.malabarflash.com]
പള്ളഞ്ചി മൂലയിലെ പരേതനായ ബേത്തൂര്‍ കുഞ്ഞമ്പു നായരുടെ ഭാര്യ ഇടയില്ല്യം ശാരദ (68), മകന്‍ ഇടയില്ല്യം സുധീര്‍ (42)മാണ് മരിച്ചത്.
പരപ്പയിലെ സുരേഷിനേയും, സുധീറിന്റെ മകന്‍ നിരഞ്ജനെയുമാണ് ഗുരുതര പരിക്കുകളോടെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരപ്പയിലെ രഞ്ജിത്ത് (33) ആണ് വാഹനമോടിച്ചിരുന്നത്. ശിവ രാജ് (15), സുധീറിന്റെ മരുമകള്‍ വിസ്മയ (13) ഇവരെ നിസ്സാര പരിക്കുകളോടെ ചെങ്കളനായനാര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.

വ്യാഴാഴ്ച രാത്രി 7.30 മണിയോടെ ചട്ടഞ്ചാലിനടുത്ത കരിച്ചേരിയിലാണ് അപകടമുണ്ടായത്. നാലു പേരെയും ഓടിക്കൂടിയ നാട്ടുകാരാണ് ജീപ്പ് വെട്ടിപ്പൊളിച്ച് പുറത്തെടുത്തത്. ഉടന്‍ തന്നെ ചെങ്കള നായനാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടു പേരും മരിച്ചിരുന്നു. മറ്റു രണ്ടു പേരെ ഗുരുതരാവസ്ഥയില്‍ പ്രഥമ ശുശ്രൂഷ നല്‍കി മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇവരെ കൂടാതെ പരപ്പയിലെ ഗോപാലകൃഷ്ണന്‍, സുധീറിന്റെ ഭാര്യ ചന്ദ്രിക (33) തുടങ്ങിയവരും വാഹനത്തിലുണ്ടായിരുന്നു
No comments:
Post a Comment