Latest News

ജവഹര്‍ ബാലജനവേദി രാജീവ്ഗാന്ധി അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു

ഉദുമ: ജവഹര്‍ ബാലജനവേദി ഉദയമംഗലം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ രാജീവ്ഗാന്ധി അനുസ്മരണവും അനുമോദനവും ഉദയമംഗലത്ത് നടന്നു. ഡിസിസി ജനറല്‍സെക്രട്ടറി ഗീതാകൃഷ്ണന്‍ ഉത്ഘാടനം ചെയ്തു.[www.malabarflash.com] 

സ്വാഗതസംഘം ചെയര്‍മാന്‍ പി പി ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. അഡ്വ: ടി കെ സുധാകരന്‍ രാജീവ്ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അശോകന്‍ പാക്യാരയെയും, ജവഹര്‍ ബാലജനവേദി കൂടിവളര്‍ന്നു വന്ന് വിദ്യാഭ്യാസ കല കായിക രംഗത്ത് മികച്ച വിജയം നേടിയ കുട്ടികളെയും അനുമോദിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് അംഗം വി കുഞ്ഞിരാമന്‍, ഉദുമ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പ്രഭാകരന്‍, പഞ്ചായത്ത് അംഗങ്ങളായ കെ വി അപ്പു, സൈനബ അബുബക്കര്‍, ഡിസിസി ജനറല്‍ സെക്രട്ടറി വി ആര്‍ വിദ്യാസാഗര്‍, മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് വാസു മാങ്ങാട്, സെക്രട്ടറിമാരായ ഉദയമംഗലം സുകുമാരന്‍, ശ്രീധരന്‍ വയലില്‍, മഹിള കോണ്‍ഗ്രസ് ജില്ല സെക്രട്ടറി സുകുമാരി ശ്രീധരന്‍, പ്രവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എം അമ്പാടി, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് ആര്‍ സുരേഷ് ബാബു, കെ വി ബാലകൃഷ്ണന്‍, പി ആര്‍ ചന്ദ്രന്‍, പന്തല്‍ നാരായണന്‍, പി വി കൃഷ്ണന്‍ പള്ളം എന്നിവര്‍ സംസാരിച്ചു. 

സ്വാഗതസംഘം കണ്‍വീനര്‍ അനീഷ് പണിക്കര്‍ സ്വാഗതവും യുവജന ബാലജനവേദി ജില്ല കമ്മിറ്റി അംഗം അമൃത ഉദയമംഗലം നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.