നാദാപുരം: ചേലക്കാട് ഫയര്‍സ്‌റ്റേഷനു സമീപത്തെ പറമ്പില്‍ നിന്ന് വന്‍ ബോംബ് ശേഖരം പിടികൂടി. 13 പൈപ്പ് ബോംബുകളും 3 സ്റ്റീല്‍ ബോംബുകളുമാണ് പിടികൂടിയത്.[www.malabarflash.com]
വെള്ളിഴാഴ്ച രാവിലെയാണ് എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് രണ്ടു ബക്കറ്റുകളിലായി സൂക്ഷിച്ച ബോംബുകള്‍ കണ്ടെത്തിയത്.
നാദാപുരം ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം, സിഐ രജീവന്‍ വലിയവളപ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ ബോംബ് സ്‌ക്വാഡും പോലിസും സ്ഥലത്തെത്തി ബോംബുകള്‍ പുറത്തെടുത്തു. ചേലക്കാട് ക്വാറിയിലെത്തിച്ച് നിര്‍വീര്യമാക്കി. സമീപ പ്രദേശങ്ങളിലും പോലിസ് പരിശോധന നടത്തി.
No comments:
Post a Comment