Latest News

കാക്കിക്കുള്ളില്‍ സംഗീതവും ഒളിഞ്ഞിരിപ്പുണ്ടെന്ന് തെളിയിച്ച് രവീന്ദ്രന്‍ കൊട്ടോടി

കാഞ്ഞങ്ങാട്: ഈ കാക്കിക്കുള്ളില്‍ മനുഷ്യ സ്‌നേഹത്തോടൊപ്പം സംഗീതവും നിറഞ്ഞു നില്‍ക്കുകയാണെന്ന് തെളിയിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥന്‍.[www.malabarflash.com]

തളങ്കര തീരദേശ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ രവീന്ദ്രന്‍ കൊട്ടോടിയാണ് സംഗീതത്തെ ഹൃദയത്തിലേറ്റിയിരിക്കുന്നത്. കലാകാരന്മാരായി ജനിച്ചിട്ടും അവയെ പരിപോഷിപ്പിക്കാന്‍ സാഹചര്യമില്ലാത്തവരെ കണ്ടെത്തി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച് പലരുടെയും ജീവിതം തന്നെ മാറ്റി മറിച്ച ഫ്‌ളവേര്‍സ് ചാനലിലെ കോമഡി ഉത്സവത്തിലാണ് രവീന്ദ്രന്‍ എന്ന ഗായകനെ നാടറിഞ്ഞത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങി മാതൃകമായി രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ വാര്‍ത്തെടുത്ത ദേവഗീതം ഓര്‍ക്കസ്ട്ര ട്രൂപ്പ് വടക്കേ മലബാറില്‍ ഏറെ സുപരിചിതമാണ്. കിടപ്പു രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ സഹായിക്കാന്‍ നാടിന്റെ മുക്കിലും മൂലയിലും ഗാനമേള നടത്തി പണം സ്വരൂപിക്കുന്ന ദേവഗീതം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നെടും തൂണായ രവീന്ദ്രന്‍, ഈ ട്രൂപ്പിലെ ഗായകനുമാണ്. 

കോമഡി ഉത്സവത്തിലൂടെ ലോകമറിഞ്ഞ യേശുദാസിന്റെ സ്വരമാധുരിയുള്ള രതീഷ് ഉള്‍പ്പെടെയുള്ളവരും ഈ ട്രൂപ്പിലെ ഗായകനാണ്. കോമഡി ഉത്സവത്തില്‍ ഏറെ ആകര്‍ഷകമായും തനിമയോടെയും മാപ്പിളപ്പാട്ട് പാടിയാണ് രവീന്ദ്രന്‍ സംഗീത രംഗത്ത് തന്റെ സാന്നിധ്യം ഉറപ്പിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.