ഉപ്പള: ബായാറില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. ബിജെപി പ്രവര്‍ത്തകന്‍ പച്ചു എന്ന പ്രസാദ് (27) നാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കര്‍ണാടക പുത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]
വെള്ളിയാഴ്ച രാത്രി 8.30 മണിയോടെ ബായാര്‍ പെറോടിയിലാണ് സംഭവം. നടന്നു പോവുകയായിരുന്ന പ്രസാദിനെ രണ്ട് ബൈക്കുകളിലായെത്തിയ നാലംഗ സംഘമാണ് അക്രമിച്ചതെന്നാണ് പോലീസിന് വിവരം ലഭിച്ചിട്ടുള്ളത്.
മാരകമായി വെട്ടേറ്റ യുവാവ് നിലവിളിച്ചു കൊണ്ട് സമീപത്തെ വീട്ടിലേക്ക് ഓടിയതോടെ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് വന്‍ പോലീസ് സംഘം സ്ഥലത്തെത്തി അക്രമം നടത്തിയവര്‍ക്കായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ത്താല്‍ ദിനത്തില്‍ മദ്രസ്സ അധ്യാപകനായ ബയാര്‍ കരീം മുസ്‌ലിയാരെ വധിക്കാന്‍ ശ്രമിച്ചതടക്കം നിരവധി കേസിലെ പ്രതിയാണ് പ്രസാദ്.
No comments:
Post a Comment