ഉദുമ: കാപ്പില്‍ പുഴയിലെ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് പുഴയിലെ വെള്ളം മാലിന്യം നിറഞ്ഞതിലാണന്നും സമീപത്തെ സ്വകാര്യ ഹോട്ടലിലെ മാലിന്യങ്ങളും മലിന ജലവും പുഴയിലേക്ക് തള്ളി വിടുന്നത് കൊണ്ടാണന്നും ഉദുമ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് കാപ്പില്‍ കെ.ബി.എം. ഷെരീഫ് ആരോപിച്ചു..[www.malabarflash.com]
മത്സ്യം ചത്തു പൊങ്ങിയതുമായി ബണ്ഡപ്പെട്ട് പുഴയിലെ വെള്ളം പരിശോധന നടത്തിയതില്‍ കോളിഫോം, ഇകോളിബാക്ടീരിയകളുടെ അളവ് വളരെയേറെകൂടിയതായും വെള്ളത്തില്‍ ലയിക്കാത്ത അനേകം ഖരമാലിന്യങ്ങള്‍ ഉള്ളതായും തെളിഞ്ഞിട്ടുണ്ട്.
സമീപത്തെ പതിനഞ്ഞോളം വീടുകളിലെ കിണറുകളിലെ വെള്ളം മലിനമായിട്ടുണ്ട്. ഹോട്ടലില്‍ നിന്നും മലിന ജലം പുഴയില്‍ വിടുന്നത് തടയാനുള്ള നടപടി പഞ്ചായത്ത് ഏറ്റെടുത്തിട്ടും ഇതുവരെ എങ്ങുമെത്തിയില്ല.
എത്രയുംപ്പെട്ടെന്ന് നടപടി ഇെല്ലങ്കില്‍ നാട്ടുകാരുടെയും ക്ലബ്ബുകളുടെയും സഹകരണത്തോടെവന്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെ.ബി.എം. ഷെരീഫ് അറിയിച്ചു.
No comments:
Post a Comment