Latest News

ദേശീയ പാത അറ്റകുറ്റപണികള്‍ ശനിയാഴ്ച്ച ആരംഭിക്കും: ജില്ലാ കളക്ടര്‍

കാസര്‍കോട്: തലപ്പാടി മുതല്‍ കാലിക്കടവ് വരെയുളള ദേശീയപാതയിലെ കുഴിയടക്കല്‍ പ്രവര്‍ത്തി ആഗസ്റ്റ് 31ന് ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍.[www.malabarflash.com]

പൊതു ജനങ്ങളും വാഹന യാത്രക്കാരും വളരെയധികം പ്രയാസം അനുഭവിക്കുന്ന സാഹചര്യത്തില്‍ ദേശീയപാത ഉദ്യേഗസ്ഥരുമായി ചര്‍ച്ച ചെയ്തതായും ആദ്യഘട്ടത്തില്‍ തലപ്പാടി മുതല്‍ മൊഗ്രാല്‍ വരെയുള്ള റോഡിലാണ് അറ്റകുറ്റപ്പണി നടത്തുന്നതെന്നും കളക്ടര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഉടന്‍ പണി ആരംഭിച്ചില്ലെങ്കില്‍ കുത്തിയിരിപ്പ് സമരം ആരംഭികുമെന്ന് കഴിഞ്ഞയാഴ്ച്ച എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ ഭീഷണി മുഴക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് അടിയന്തിരമായി പ്രവര്‍ത്തി ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തികരിച്ചാണ് ശനിയാഴ്ച്ച മുതല്‍ പണിതുടങ്ങാന്‍ തീരുമാനിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.