ചെര്‍ക്കള: ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രം ഓണം ആഘോഷിച്ചത് പാലിയേറ്റിവ് രോഗികള്‍ക്ക് ഭക്ഷ്യകിറ്റ് നല്‍കി കൊണ്ട്. ഗ്രാമപഞ്ചായത്തിലെ കിടപ്പിലായ 30 രോഗികള്‍ക്കാണ് ഭക്ഷ്യകിറ്റ് നല്‍കുന്നത്. കിറ്റ് വീടുകളില്‍ എത്തിക്കും.[www.malabarflash.com
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലിം മെഡിക്കല്‍ ഓഫീസര്‍ ഡോ: ഷമീമ തന്‍വീറിന് നല്‍കി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തകുമാരി ടീച്ചര്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മെമ്പര്‍മാരായ സദാനന്ദന്‍ ,ജയിശീ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി.അഷറഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഹഫീസ് ഷാഫി, രാജേഷ് കെ.എസ്, ജെ.പിഎച്ചന്‍മരായ ജലജ, കൊച്ചുറാണി, സബീന, നിഷ, മന്‍ജുഷ റാണി, ആശമോള്‍, സൈബുനിസ്സാ, സ്വപ്ന, ആശ പ്രവര്‍ത്തകര്‍ സംബന്ധിച്ചു.
No comments:
Post a Comment