Latest News

നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം: നിർമാണ തൊഴിലാളി യൂണിയൻ

ഉദുമ: നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന്‌ നിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.[www.malabarflash.com] 

കേന്ദ്ര സർക്കാറിന്റെ തൊഴിൽ മേഖലയോട്‌ കാണിക്കുന്ന വിവേക രഹിതമായ നിലപാട്‌ നിർമാണ മേഖലയെ പ്രതിസന്ധിയിലേക്ക്‌ തള്ളി വിട്ടിരുക്കുകയാണ്‌. ഹരിത ട്രൈബൂണലിന്റെ വിധിയെ തുടർന്ന്‌ കല്ല്‌, മണൽ, കരിങ്കല്ല്‌, മരം, മണ്ണ്‌ തുടങ്ങിയ അസംസ്‌കൃത വസ്‌തുക്കൾ ഖനനം ചെയ്യുന്നതിനോ പാറകൾപ്പൊട്ടിച്ച്‌ നിർമാണത്തിന്‌ ആവശ്യമായ സാധനങ്ങൾ ലഭ്യമാക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്‌. 

ഇതിന്റെ ഫലമായി ലക്ഷക്കണക്കിന്‌ അസംഘടിത മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക്‌ തൊഴിൽ നഷ്ടപെടുന്നു. സംസ്ഥാന സർക്കാർ തൊഴിൽ മേഖലയെ സജീവമാക്കുന്നതിനുള്ള ഇടപെടലുകൾ നടത്തുന്നുണ്ടെങ്കിലും കേന്ദ്ര നിയമം ഇതിനെല്ലാം തടസങ്ങൾ സൃഷ്‌ടിച്ചുകൊണ്ടിരിക്കുകയാണ്‌. അതിനാൽ ഇതിന്‌ പരിഹാരം കാണത്തക്ക വിധത്തിൽ പുതിയ നിർമാണ പദ്ധതികൾ ആവിഷ്‌ക്കകരിക്കാനും തൊഴിൽ അവസരങ്ങൾ സൃക്ഷിക്കകാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും കേന്ദ്രസർക്കാർ തയ്യാറാകണമെന്നും സമ്മേളനം ആവശ്യപെട്ടു. 

 കേന്ദ്രസർക്കാർ വേജ്‌ കോഡ്‌ ബിൽ പിൻവലിക്കുക, പെട്രോൾ–-ഡീസൽ വില വർധന പിൻവലിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനത്തിൽ ഉന്നയിച്ചു.
പാലക്കുന്ന്‌ സാഗർ ഓഡിറ്റോറിയത്തിൽ (കെ മാധവ നഗറിൽ) സമ്മേളനം അഖിലേന്ത്യ ജനറൽ സെക്രട്ടറി വി ശശികുമാർ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണൻ അധ്യക്ഷനായി. എം വി ചന്ദ്രൻ രക്തസാക്ഷി പ്രമേയവും പി കൃഷ്ണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി മണിമോഹൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 

സിഐടിയു ജില്ലാ ജനറൽ ജനറൽ സെക്രട്ടറി ടി കെ രാജൻ, കാർപെന്ററി വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി കെ ബാബു എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ കെ വി കുഞ്ഞിരാമൻ സ്വാഗതവും കൺവീനർ വി ആർ ഗംഗാധരൻ നന്ദിയും പറഞ്ഞു. 

12 ഏരിയകളിൽ നിന്നായി 230 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. സബ്‌ കമ്മിറ്റി കൺവീനർമാർ: രജിട്രേഷൻ: ടി നാരായണൻ, പ്രമേയം: മുനമ്പത്ത് ഗോവിന്ദൻ, മിനിസ്: ബല്ലാ രാജൻ.

എം വി ചന്ദ്രൻ പ്രസിഡന്റ്‌ പി മണിമോഹൻ സെക്രട്ടറി
പാലക്കുന്ന്‌: നിർമാണതൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റായി എം വി ചന്ദ്രനെയും സെക്രട്ടറിയായി പി മണിമോഹനനെയും പാലക്കുന്നിൽ സമാപിച്ച പ്രതിനിധി സമ്മേളനം തെരഞ്ഞെടുത്തു. 35 അംഗ ജില്ലാ കമ്മിറ്റിയിൽ മറ്റു ഭാരവാഹികൾ: ടി നാരായണൻ, ബി രാജൻ, ഇ വി സുജാത (വൈസ്‌ പ്രസിഡന്റ്‌), പി മണിമോഹൻ (സെക്രട്ടറി), പി കൃഷ്‌ണൻ, പി ദാമോദരൻ, കെ കെ കൃഷ്‌ണൻ (ജോയിന്റ്‌ സെക്രട്ടറി), എം രാമൻ (ട്രഷറർ).

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.