Latest News

വികെയര്‍ മീത്തല്‍ മാങ്ങാട് 2019-20 ഗവേണിംഗ് ബോഡി നിലവില്‍ വന്നു

ഉദുമ: ജീവകാരുണ്യ സാംസ്‌കാരിക വിദ്യാഭ്യാസോന്നമന മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്ന വികെയര്‍ മീത്തല്‍ മാങ്ങാടിന്റെ 2019-2020 വര്‍ഷത്തേക്കുള്ള ഗവേണിംഗ് ബോഡി നിലവില്‍ വന്നു.[www.malabarflash.com]

റഫീഖ് ഖത്തര്‍, ഗഫൂര്‍ ഉമ്മര്‍ (രക്ഷാധികാരികള്‍), അബ്ദുള്‍ റഹ്മാന്‍ താമരക്കുഴി(അഡ്മിനിസ്‌ട്രേഷന്‍ വിംഗ് പ്രസിഡണ്ട്), സീതി ഖാദര്‍(ജനറല്‍ സെക്രട്ടറി), ഷാഫി മൊട്ടയില്‍ (ട്രഷറര്‍)
സാദിഖ് ബാവിക്കര((വര്‍ക്കിംഗ് പ്രസിഡണ്ട്), മജീദ് അജ്മാന്‍ (വൈസ് പ്രസിഡണ്ട്), ഹനീഫ് റസാഖ് ഖാസിം(വര്‍ക്കിംഗ് സെക്രട്ടറി), മുഹമ്മദ് മൊയ്തീന്‍ സൈദാലി (ജോയിന്റ് സെക്രട്ടറി)
മുഹമ്മദലി, സിദ്ദിഖ് ഖാദര്‍, ഫൈസല്‍ മൊട്ടയില്‍, തൗസീഫ് മുഹമ്മദ് (കമ്മിറ്റി അംഗങ്ങള്‍), എം.കെ.എം മീത്തല്‍ മാങ്ങാട്, സമീര്‍ ലിയ (മീഡിയ വിംഗ്)
വികെയര്‍ കൈതാങ്ങ്, വികെയര്‍ എമര്‍ജന്‍സി കെയര്‍, വികെയര്‍ മംഗല്യനിധി, വികെയര്‍ ബൈത്തുല്‍ ഹയാന്‍, വികെയര്‍ എഡ്യുകെയര്‍, വികെയര്‍ മെഡികെയര്‍, വികെയര്‍ പബ്ലിക്ക് കെയര്‍, വികെയര്‍ സേഫ് സോണ്‍ തുടങ്ങിയ വിവിധ പദ്ധതികള്‍ നാലു വര്‍ഷത്തോളമായി വികെയര്‍ മീത്തല്‍മാങ്ങാട് നടത്തി വരുന്നു.
നിര്‍ധനര്‍ക്കുള്ള വിവാഹ ധന സഹായ പദ്ധതിയായ 'വികെയര്‍ മംഗല്യ നിധി' യിലൂടെ പതിനൊന്ന യുവതികള്‍ക്ക് സഹായമൊരുക്കുകയും, 'വികെയര്‍ ബൈത്തുല്‍ ഹയാന്‍' പദ്ധതിയിലൂടെ ഒരു വീട് പൂര്‍ണ്ണമായും നിര്‍മ്മിച്ചു നല്‍കുകയും, ഭാഗികമായി തകര്‍ന്ന മൂന്ന് വീടുകളുടെ പ്രവര്‍ത്തികള്‍ ഏറ്റെടുക്കുകയും ചെയ്തു. 

അശരണരിലേക്ക് റംസാന്‍ റിലീഫ് ഏകോപിപ്പിക്കുന്ന പദ്ധതിയായ ''വികെയര്‍ കൈതാങ്ങ്'' നാലാം വര്‍ഷം പൂര്‍ത്തിയായപ്പോള്‍ ഇരുനൂറിലേറെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ആശ്വാസ പദ്ധതിയായി മാറി.
'വികെയര്‍ എമര്‍ജന്‍സി കെയര്‍' പദ്ധതിയിലൂടെയുള്ള അടിയന്തിര ചികിത്സ സഹായം ഇരുപതോളം പേരിലെത്തിച്ചു. സൗജന്യമായി കുടിവെള്ള സ്ഥിരം സൗകര്യമൊരുക്കി കൊടുക്കുന്ന 'വികെയര്‍ വാട്ടര്‍ കെയര്‍' പദ്ധതിയിലൂടെ വിധവയും, അന്ധയുമായ നിര്‍ദ്ദന യുവതിയുടെ വീട്ടിലേക്ക് സ്ഥിരം കുടിവെള്ള സൗകര്യവും കൂളിക്കുന്ന താമരക്കുഴി അംഗണ്‍വാടിയിലേക്കുള്ള കൂടിവെള്ള സജ്ജീകരണവും നിര്‍വ്വഹിച്ചു. 

നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍, പഠനോപകരണ വിതരണം ചെയ്യല്‍, ബാര വെല്‍ഫയര്‍ എല്‍.പി സ്‌കൂള്‍, മീത്തല്‍മാങ്ങാട് ദാറുല്‍ ഉലൂം ഹയര്‍ സെക്കന്ററി മദ്രസ്സ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയായി പഠനവും, സര്‍ഗാത്മകതയും വളര്‍ത്താനുദ്ദേശിച്ചുള്ള പദ്ധതി യാണ് 'വികെയര്‍ എഡ്യുകെയര്‍'. അവാര്‍ഡുകള്‍, മൊമന്റോകള്‍, ബയോ ഡസ്റ്റ് ബിന്‍കള്‍ മുതലായവ നല്‍കി വരുന്നു.
പൊതുജനങ്ങള്‍ക്കായുടെ പൊതുവായ പദ്ധതികള്‍ മീത്തല്‍മാങ്ങാട് , കൂളിക്കുന്ന് പ്രദേശങ്ങളില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് 'വികെയര്‍ പബ്‌ളിക്ക് കെയര്‍'. തെരുവു വിളക്കുകള്‍ സ്ഥാപിക്കല്‍, ഡ്രയിനേജ് നിര്‍മ്മാണം, സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, പ്രദേശത്തെ റോഡ് നിര്‍മ്മാണ ഇടപെടലുകള്‍ വികെയര്‍ നടത്തി വരുന്നു. കൂളിക്കുന്ന് മദ്യഷാപ്പ് വിരുദ്ധ സമരത്തിലെ വികെയര്‍ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. 

ആഘോഷദിനങ്ങള്‍ വൃദ്ധസദനങ്ങളിലേയും, ജുവൈനല്‍ ഹോമിലേയും അന്തേവാസികള്‍ക്ക് സഹായമെത്തിച്ചും, അവര്‍ക്കൊപ്പം ചിലവഴിച്ചും മാതൃകകാട്ടി.
നവീനമായ രീതിയില്‍ പ്രാദേശിക സുരക്ഷ മുന്‍നിര്‍ത്തി നടപ്പിലാക്കി വരുന്ന പദ്ധതി യാണ് 'വികെയര്‍ സേഫ് സോണ്‍'. പ്രദേശത്ത് സൂപ്രധാന സ്ഥലങ്ങളില്‍ സുരക്ഷ കാമറകള്‍ സ്ഥാപിക്കല്‍, ജാഗ്രത നിര്‍ദ്ദേശങ്ങള്‍ മുതലായവ ഈ പദ്ധതിയിലൂടെ നടപ്പിലാക്കി വരുന്നു.
രോഗികള്‍ക്കുള്ള ഫോള്‍ഡിംഗ് ഹോസ്പിറ്റല്‍ കട്ടില്‍, വീല്‍ ചെയര്‍, വാട്ടര്‍ ബെഡ്, ഡയപര്‍, ഓട്ടോ മാറ്റിക് ബി.പി ചെക്കിംഗ് മെഷീന്‍ വിതരണം മുതലായവ 'വികെയര്‍ മെഡികെയര്‍' പദ്ധതി യിലൂടെ നടത്തി വരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.