Latest News

എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിൽ സർഗ്ഗ പ്രതിഭാ പട്ടം ചൂടി ഹസ്സൻ കൊല്ലംമ്പാടി

തൃശൂർ: ചാവക്കാട് നടന്ന എസ് എസ് എഫ് ഇരുപത്തിയാറാമത് സംസ്ഥാന സാഹിത്യോത്സവിൽ കാസർകോട് കൊല്ലമ്പാടി സ്വദേശി ഹസ്സൻ സർഗ്ഗപ്രതിഭയായി. ഹയർ സെക്കണ്ടറി വിഭാഗത്തിലാണ് ഹസ്സൻ മത്സരിച്ചത്.[www.malabarflash.com]
മത്സരിച്ച ജലഛായം, കാലിഗ്രഫി എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും പെൻസിൽ ഡ്രോയിങ്ങിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് സർഗ്ഗ പ്രതിഭാ പട്ടം കരസ്ഥമാക്കിയത്.

കലോത്സവങ്ങളിലും മറ്റും കഴിവ് തെളിച്ച പ്രതിഭയാണ് ഈ കൊച്ചു മിടുക്കൻ.

കൊല്ലമ്പാടിയിലെ മുഹമ്മദ് കുഞ്ഞി, സുഹ്റാബി ദമ്പതികളുടെ മകനായ ഹസ്സൻ ചെമനാട് ജമാഅത്ത് ഹയർസെക്കണ്ടറി സ്കൂൾ പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്.

സർഗ്ഗ പ്രതിഭയായി തിരഞ്ഞെടുത്ത ഹസ്സൻ കൊല്ലംമ്പാടിയ എസ് എസ് എഫ് സംസ്ഥാന സെക്രെട്ടറിമാരായ സി .എൻ ജാഫർ സാദിഖ് ,ജഅഫർ സാദിഖ് ആവള എസ്എസ്എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്ദൽ, ജനറൽ സെക്രെട്ടറി ശക്കീർ എം ടി പി തുടങ്ങിയവർ അഭിനന്ദിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.