ദേളി: സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ സിവില്‍ സര്‍വീസിന് പ്രാപ്തരാക്കുന്നതിന് വേണ്ടിയുള്ള സിവില്‍ സര്‍വീസ് ആസ്പിരന്റ്‌സ് ക്ലബ് ഉദ്ഘാടനം ചെയ്തു. മാനേജര്‍ എം.എ.അബ്ദുല്‍ വഹാബിന്റെ അധ്യക്ഷതയില്‍ യുവ ഐ.പി.എസ് ജേതാവ് നിതിന്‍ രാജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.[www.malabarflash.com]
കാസറകോട് ജില്ലക്കാരനായ നിതിന്‍ രാജിന്റെ പ്രചോദനാത്മകമായ അവതരണം ശ്രദ്ധേയമായി. ജീവിതത്തില്‍ വിജയിച്ചവരൊക്കെ ഒരു നാള്‍ കുട്ടികളും, ഭയം നേരിടേണ്ടി വന്നവരാണെന്നും ആത്മാര്‍ത്ഥമായ പ്രയത്‌നത്തിലൂടെ മുന്നേറാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലാകെ നിരവധി സ്‌കൂളുകളില്‍ സിവില്‍ സര്‍വ്വീസ് കോച്ചിംഗ് നടത്തുന്ന റേസ് ടു ഐ.എ.എസാണ് കുട്ടികളെ സജ്ജരാക്കുന്നത്. റേസ് ടു ഐ.എ.എസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജിന്റോ മാത്യൂ കോഴ്‌സ് പരിചയപ്പെടുത്തി സംസാരിച്ചു.
തിരഞ്ഞെടുക്കപ്പെട്ട അറുപത്തിയഞ്ച് വിദ്യാര്‍ത്ഥികളാണ് ഒക്ടോബര്‍ പന്ത്രണ്ടിന് നടക്കുന്ന മോഡല്‍ പരീക്ഷയില്‍ പങ്കെടുക്കുക.
വൈസ് പ്രിന്‍സിപ്പല്‍ സി.പി. ആസിഫലി, സഅദിയ്യ വിമന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ സ്വലാഹുദ്ധീന്‍ അയ്യൂബി, ബോര്‍ഡിംഗ് സ്‌കൂള്‍ മാനേജര്‍ മുസ്തഫ, ട്രാന്‍സ്‌പോര്‍ട്ട് മാനേജര്‍ വഹീദ്, ക്ലബ് കോര്‍ഡിനേറ്റര്‍ സ്മിത കുമാരി എന്നിവര്‍ സംസാരിച്ചു
സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഹനീഫ അനീസ് സ്വാഗതവും, ക്ലബ് കോര്‍ഡിനേറ്റര്‍ അബ്ദുറഹ്മാന്‍ എരോല്‍ നന്ദിയും അറിയിച്ചു.
സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഹനീഫ അനീസ് സ്വാഗതവും, ക്ലബ് കോര്‍ഡിനേറ്റര്‍ അബ്ദുറഹ്മാന്‍ എരോല്‍ നന്ദിയും അറിയിച്ചു.
No comments:
Post a Comment