Latest News

കണ്ണൂരിൽ വാഹനാപകടം: രണ്ട് ബൈക്ക് യാത്രികർ മരിച്ചു

കണ്ണൂർ: ഇരിട്ടി കൂട്ടുപുഴ വളവ്പാറയിൽ ബൈക്ക് പിക്ക് അപ്പ് ജീപ്പിന്റെ പിറകിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു.  ബൈക്ക് യാത്രികരായ കച്ചേരിക്കടവ് മുടിക്കയം സ്വദേശി ബൈജു ജോണി, ചരൾ സ്വദേശി ചക്കാംകുന്നേൽ സാജൻ എന്നിവരാണ് മരണപ്പെട്ടത്. ഞായറാഴ്ച്  രാത്രി 11:30ഓടെയാണ് അപകടം.[www.malabarflash.com]

കുട്ടുപുഴയിൽ നിന്ന് വള്ളിതോട് ഭാഗത്തേക്ക് പോകുകയായിരുന്ന ഇവർ വളവ് പാറക്ക് സമീപം പിക്ക് അപ്പ് ജീപ്പിന്റെ പിന്നിലിടിക്കുകയായിരുന്നു. ജീപ്പ് പെട്ടന്ന് ബ്രെക്കിട്ടതാണ് അപകട കാരണമെന്ന് സംശയിക്കുന്നു.

പിക്ക് അപ്പ് ഡ്രൈവർ വിവരമറിയിച്ചതിനെ തുടർന്ന് ഇരിട്ടി ഫയർഫോഴ്സും പോലീസും ചേർന്നാണ് മൃതദേഹം ആശുപത്രിയിൽ എത്തിച്ചത്.
അപകടസ്ഥലത്തു തന്നെ ഇവർ മരണപെട്ടതായി സംശയിക്കുന്നു. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

ബൈജു വള്ളിത്തോട് കെഎസ്ഇബി ഓഫീസിലെ താൽക്കാലിക ഡ്രൈവറാണ്. ഭാര്യ: ബിന്ദു, മൂന്ന് മക്കളുണ്ട്.  സാജൻ അവിവാഹിതനാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.