ബോവിക്കാനം: രാഷ്ട്രപിതാവ് ഗാന്ധിജിയുടെ നൂറ്റി അമ്പതാം ജന്മ ദിനത്തില്‍ സുന്നി സ്റ്റുഡന്‍റ് ഫെഡറേഷന്‍ മുള്ളേരിയ ഡിവിഷന്‍ ബോവിക്കാനത്ത് സത്യഗ്രഹം സംഘടിപ്പിച്ചു.[www.malabarflash.com]
ഗാന്ധിജി ഉയര്‍ത്തിയ ആശയങ്ങളെയും സന്ദേശങ്ങളെയും നിരാകരിച്ചു രാജ്യത്തെ ഫാസിസത്തിന് തീറെഴുതി കൊടുക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ക്ക് എതിരെയുള്ള കനത്ത താക്കീതായി മാറി സത്യഗ്രഹം.
വൈസ് ലൈന്‍ പ്രവര്‍ത്തകരുടെ പ്രകടനത്തോടെയാണ് സത്യഗ്രഹത്തിന് തുടക്കമായത്. ദേശവും ദേശീയതയും അപനിര്‍മിക്കപ്പെടുന്ന കാലത്ത് ഗാന്ധിയുടെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് അനിവാര്യമാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ നാടുകടത്താനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ വിദ്യാര്‍ഥി യുവജന കൂട്ടായ്മ രൂപപ്പെടണമെന്ന് എസ് എസ് എഫ് സംസ്ഥന സെക്രട്ടറി കുഞ്ഞ് മുഹമ്മദ് പറഞ്ഞു.
എസ് എസ് എഫ് ഡിവിഷന്‍ പ്രസിഡന്‍റ് റഹീം സഅദി അധ്യക്ഷത വഹിച്ചു. ജലാല്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. പ്രശ്സത കവി രവീന്ദ്രന്‍ പാടി ഉല്‍ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥന സെക്രട്ടറി കുഞ്ഞ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. പൂത്തപ്പലം അബ്ദുറഹിമാന്‍ സഖാഫി, ഹുസൈന്‍ കുമ്പോട്, സഫ്വാന്‍ ഹിമമി, ഉമൈര്‍ ഹിമമി, ഇര്‍ഷാദ് മയ്യളം, നൗഷാദ് ഹിമമി, റാഫി കാനക്കോട് തുടങ്ങിയവര്‍ സംസാരിച്ചു.അസ്ലം അഡൂര്‍ സ്വാഗതവും ഇസ്മായില്‍ ആലൂര്‍ നന്ദിയും പറഞ്ഞു.

No comments:
Post a Comment