മംഗളൂരു: യുവ ബഹുഭാഷ പണ്ഡിതന്‍ ഹാഫിള് തൗസീഫ് ഹിമമി സഅദി (32) വാഹനാപകടത്തില്‍ മരണപ്പെട്ടു. ബി സി റോഡ് പാണമംഗളൂര്‍ സ്വദേശി അബ്ദുല്‍ ഹമീദിന്റെയും മൈമൂനയുടെയും മകനാണ്.[www.malabarflash.com]
കുമ്പ്ര കൗസരി കോളേജിലായിരുന്നു ഖുര്‍ആന്‍ പഠനം. മുഹിമ്മാത്ത് ദഅവ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ഹിമമി ബിരുദം നേടി ജാമിഅ സഅദിയ്യ ശരീഅത്ത് കോളേജില്‍ നിന്നും ഫസ്റ്റ് റാങ്കോടെ വിജയിച്ച് സേവന രംഗത്തിറങ്ങിയ തൗസീഫ് ശാന്തിപ്പള്ള ആലംപാടി ഉലസ്താദ് മെമ്മോറിയല്‍ അഹ്ദലിയ്യ ദര്‍സ്സ്, കുത്താര്‍ എ എച്ച് ദഅവ കോളേജ് എന്നിവിടങ്ങളില്‍ മുദരിസായി പ്രവര്‍ത്തിച്ച അദ്ദേഹം മംഗലാപുരം കണ്‍ക്കനടി തര്‍ത്തീല്‍ സ്റ്റഡി സെന്ററിന്റെ സ്ഥാപകനും കൂടിയാണ്.
ഭാര്യ: മുഹാരിസ മക്കള്‍; തഹ്‌രീസ, മുഹമ്മദ്. സഹോദരങ്ങള്‍: ആസിഫ്, മൗസൂഫ്, മഹ്റൂഫ്, അഫീഫ്, നുസ്രത്ത്, ഫര്‍അത്ത്, അന്നത്ത്, ഇഫ്രത്ത്, ഫഈമത്ത്.
കബറടക്കം വ്യാഴാഴ്ച രാവിലെ 8 മണിക്ക് പാണമംഗളൂര്‍ അക്കനങ്ങടി ജുമാ മസ്ജിദില്‍.
No comments:
Post a Comment